അഹമ്മദാബാദ് വിമാനാപകടം: ബ്ലാക് ബോക്‌സ് വിശകലനം പൂര്‍ത്തിയാക്കുന്നത് വൈകുന്നതില്‍ ആശങ്കയുമായി പാര്‍ളമെന്ററികാര്യ സമിതി

അഹമ്മദാബാദ് വിമാനാപകടം: ബ്ലാക് ബോക്‌സ് വിശകലനം പൂര്‍ത്തിയാക്കുന്നത് വൈകുന്നതില്‍ ആശങ്കയുമായി പാര്‍ളമെന്ററികാര്യ സമിതി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ യതാര്‍ഥ കാരണം വ്യക്തമാക്കുന്നതിനായി വിമാനത്തിന്റെ ബ്ലാക്്‌ബോക്‌സ് വിശകലനം എന്നു പൂര്‍ത്തിയാക്കുമെന്നു വ്യക്തമാക്കണമെന്നു പാര്‍ലമെന്ററികാര്യ സമിതി. വിമാനത്താവളങ്ങളിലെ ലെവി ചാര്‍ജുകള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന പാര്‍ലമെന്ററി കാര്യ സമിതിയിലാണ് അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടന്നത്.

അപകടത്തിന്റെ യതാര്‍ഥ കാരണം മനസിലാക്കാന്‍ നിര്‍ണായകമായ ബ്ലാക്ക് ബോക്സ് വിശകലനം എപ്പോള്‍ പൂര്‍ത്തിയാകും എന്നതിന്റെ തീയതി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. അപകട അന്വേഷിക്കാനായി നിയോഗിച്ച  സമിതിയുടെ അന്വേഷണ മാനദണ്ഡങ്ങളള്‍ എന്തൊക്കെയെന്നു വിശദമാക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.  വിദേശ എവിയേഷന്‍ വിദഗ്ധരെ ചേര്‍ത്ത് പരിശോധന നടത്തിയോ ഇല്ലെങ്കില്‍ നടത്താന്‍ കഴിയുമോ എന്നും വ്യക്തമാക്കണമെന്നും യോഗത്തില്‍ എംപിമാര്‍ ആവശ്യമുന്നയിച്ചു.


അപകടത്തില്‍  പ്രാഥമിക റിപ്പോര്‍ട്ട്  മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളതെന്നും തുടര്‍ അന്വേഷണങ്ങള്‍എവിടെ എത്തി എന്നതില്‍ വ്യക്തതയില്ലെന്ന ആശങ്കയും എംപിമാര്‍ രേഖപ്പെടുത്തി. വിമാനയാന സുരക്ഷ സംബന്ധിച്ച് അതൃപ്തി പ്രകടിപ്പിച്ച എംപിമാര്‍, അപകടത്തെ കുറിച്ചുള്ള വിശദമായ പരിശോധനയ്ക്ക് സിവില്‍ എവിയേഷന്‍ സുരക്ഷാ ബ്യൂറോയുടെ പ്രത്യേക ഓഡിറ്റ് ആവശ്യപ്പെട്ടു.
ജൂണ്‍ 12-ന് നടന്ന അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന അപകടത്തില്‍  241 യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 260 പേര്‍ മരിച്ചു. കൂടാതെ വിമാനം തകര്‍ന്നു വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ വിദ്യാര്‍തികളും സ്ഥല വാസികളും മരണപ്പെട്ടിരുന്നു.


സിവില്‍ എവിയേഷന്‍ മന്ത്രാലയം ഡിജിസിഎ, എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ , എയര്‍പോര്‍ട്ട്സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും, എയര്‍ ഇന്ത്യ , ഇന്‍ഡിഗോ, തുടങ്ങിയ സ്ഥാപനങ്ങളുടെ  പ്രതിനിധകളും  യോഗത്തില്‍ പങ്കെടുത്തു.

Ahmedabad plane crash: Parliamentary Affairs Committee concerned over delay in completion of black box analysis
Share Email
Top