ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ എയര്‍ ഇന്ത്യ ബോയിംഗ് വിമാനങ്ങള്‍ മൊത്തം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി. ബോയിംഗ് 787 വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ (എഫ്സിഎസ്) ലോക്കിംഗ് സംവിധാനത്തിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും സുരക്ഷാ വീഴ്ച്ചകളോ തകരാറുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട്.
787, 737 ബോയിംഗ് വിമാനങ്ങളുടെ ഇന്ധന സ്വിച്ച് ലോക്കിംഗ് സംവിധാനങ്ങള്‍ പരിശോധിക്കാന്‍ വിമാനക്കമ്പനികളോട് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പരിശോധന. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കഴിഞ്ഞ മാസം 260 പേര്‍ മരണപ്പെട്ട സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ന്‌ലകിയ പ്രാഥമീക റിപ്പോര്‍ട്ടില്‍ ഇന്ധന സ്വിച്ചിലെ അപാകതയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പരിശോധന നടത്തിയത്. എന്‍ജിനീയറിംഗ് സംഘം പരിശോധനകള്‍ നടത്തുകയും റി്പപോര്‍ട്ട് പൈലറ്റുമാരെ അറിയിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Air India Boeing completes inspections of aircraft: Report finds no defects in switch locking system