ജയ്പൂര്‍: ജയ്പൂരില്‍ നിന്നും മുംബൈയിലേക്ക് പറന്നുയര്‍ന്ന വിമാനം 18 മിനിറ്റുകള്‍ക്ക് ശേഷം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് 1.35നാണ് വിമാനം പറന്നുയര്‍ന്നത്. പിന്നീട് വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു എന്ന് രേഖപ്പെടുത്തുകയായിരുന്നു.
ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരത്തില്‍ നിരവധി എയര്‍ ഇന്ത്യ വിമാനങ്ങളാണ് സര്‍വീസുകള്‍ റദ്ദാക്കുകയോ തിരിച്ചിറക്കുകയോ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ച്ച കോഴിക്കോട് വി മാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ടേക്ക് ഓഫ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി.
വിമാന ജീവനക്കാര്‍ ഉള്‍പ്പെടെ 188 പേരുമായി കോഴിക്കോട് നിന്ന് രാവിലെ 9:07-ഓടെ പുറപ്പെട്ട വിമാനം 11:12-ഓടെ തിരിച്ചിറങ്ങുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ അറിയിച്ചു.അതേ ദിവസം തന്നെ ന്യൂഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ടേക്ക് ഓഫ് റദ്ദാക്കിയിരുന്നു. സാങ്കേതിക തകരാറാണ് ഇതിന് കാരണം.
Air India flight lands in Jaipur 18 minutes after takeoff