ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് അമിത് ഷാ; കന്യാസ്ത്രീകൾക്ക് ജാമ്യത്തിനുള്ള സാധ്യത ശക്തം

ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് അമിത് ഷാ; കന്യാസ്ത്രീകൾക്ക് ജാമ്യത്തിനുള്ള സാധ്യത ശക്തം

ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ഉൾപ്പെട്ട കേസിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കു ജാമ്യം ലഭിക്കാൻ സാധ്യത ഉയരുന്നു. വിചാരണ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചാൽ, അതിനെ ഛത്തീസ്ഗഢ് സർക്കാർ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. കേസിന്റെ പ്രകാരം ഇത് എൻഐഎ കോടതിയിലേക്ക് കൈമാറേണ്ട സാഹചര്യമില്ലായിരുന്നെന്നും, ഈ തീരുമാനം തെറ്റായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമിത് ഷാ നടത്തിയ സംവാദത്തിൽ, എന്‍ഐഎ കോടതിയില്‍നിന്ന് കേസ് വിടുതല്‍ ചെയ്യാനുള്ള അപേക്ഷ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും അമിത് ഷാ എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. ഇന്ന് വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നുതന്നെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയും അമിത് ഷാ പങ്കുവെച്ചു. ജാമ്യാപേക്ഷയെ അനുകൂലമായി പരിഗണിക്കാൻ എല്ലാ സാധ്യതയും ഉണ്ടായിരിക്കുമെന്ന് മന്ത്രി വ്യക്തമായ സൂചനയും നൽകി.

നിയമപരമായി എൻഐഎ ഇടപെടൽ അനാവശ്യമായിരുന്നു: അമിത് ഷാ

നുഷ്യക്കടത്ത് അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് എന്‍ഐഎയെ സമീപിക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ കേസെടുക്കാന്‍ എന്‍ഐഎ ഡയറക്ടര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടണം. ആഭ്യന്തര മന്ത്രാലയമാണ് ഒരു കേസ് എന്‍ഐഎയ്ക്ക് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. തന്റെ മുന്നില്‍ എത്തിയാല്‍ മാത്രമേ അത് നിയമപരമായ നടപടിയാവൂ. അങ്ങനെയല്ലാത്ത സാഹചര്യത്തില്‍ നിലവില്‍ സെഷന്‍സ് കോടതിയുടെ നടപടി നിയമപരമല്ലാത്തതാണ് എന്നാണ് അമിത് ഷാ സ്വീകരിച്ച നിലപാട്.

ജാമ്യത്തിൽ പ്രതീക്ഷ; അപ്പീലിന് സാധ്യത

അനുഭാവപൂർവമായ സമീപനമാണ് അമിത് ഷാ കാണിച്ചതെന്ന് എംപി എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. അതേസമയം, ജാമ്യം തള്ളിയ വിചാരണക്കോടതിയുടെ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ, അതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി. സംസ്ഥാന സർക്കാർ, കന്യാസ്ത്രീകൾ എന്നിവരുടേയും ഭാഗത്തു നിന്നുള്ള അപ്പീൽ നടപടികൾ ഉടൻതന്നെ ആരംഭിക്കുമെന്നും സൂചനകളുണ്ട്.

ഈ സാഹചര്യത്തിൽ തന്നെ വീണ്ടും വിചാരണ കോടതിയെ സമീപിച്ച് പുതിയ ജാമ്യാപേക്ഷ നൽകാൻ മന്ത്രിയുടെ നിർദ്ദേശമുണ്ട്. ഇതിനായുള്ള നിയമനടപടികൾ ഉടൻ തന്നെ ആരംഭിക്കാനാണ് തീരുമാനം.

Amit Shah Says Bail Plea Won’t Be Opposed; Nuns Likely to Get Relief Soon

Share Email
LATEST
Top