ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ സിറിയയെ പിന്തുണച്ച് അറബ്, മുസ്ലിം രാജ്യങ്ങൾ

ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ സിറിയയെ പിന്തുണച്ച് അറബ്, മുസ്ലിം രാജ്യങ്ങൾ

ഇസ്രായേൽ സിറിയയിൽ നടത്തിയ കനത്ത ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, അറബ്-മുസ്ലിം വിദേശകാര്യ മന്ത്രിമാർ ചേർന്ന് സംയുക്ത ചർച്ച നടത്തി. സിറിയക്ക് പിന്തുണ അറിയിക്കുകയും ഇസ്രായേലിന്റെ നടപടികളെ അപലപിക്കുകയും ചെയ്തു.

ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, യുഎഇ, ഒമാൻ, ഇറാഖ്, ജോർദാൻ, ലബനാൻ, ഈജിപ്ത്, തുര്‍ക്കി എന്നിവടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത ചർച്ചയിൽ, സിറിയയുടെ പരമാധികാരം, ഐക്യം, സ്ഥിരത എന്നിവയെ പിന്തുണയ്ക്കുമെന്ന് അവർ അറിയിച്ചു. സുവൈദ ഗവർണറേറ്റിലെ സംഘർഷം അവസാനിപ്പിക്കാൻ ഒപ്പുവെച്ച കരാറിന് സ്വാഗതം അറിയിച്ചു. കരാർ പൂർണമായി പാലിക്കപ്പെടണം എന്നും അവർ ആവശ്യപ്പെട്ടു.

സിറിയയിൽ സുരക്ഷയും ശാന്തതയും നിലനിർത്താൻ എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും, ഇസ്രായേലി ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളും സിറിയയുടെ പരമാധികാരവും ലംഘിക്കുന്നതാണെന്നും മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. പ്രാദേശിക സുരക്ഷയ്ക്ക് സിറിയയിലെ സ്ഥിരത അത്യന്താപേക്ഷിതമാണെന്ന് അവർ ഓർമ്മിപ്പിച്ചു.

സിറിയൻ സർക്കാരിന്റെ പുനർനിർമ്മാണ ശ്രമങ്ങൾക്കും അന്താരാഷ്ട്ര സമൂഹം പിന്തുണ നൽകണമെന്നും, സിറിയൻ ഭൂപ്രദേശങ്ങളിൽ നിന്നുള്ള ഇസ്രായേൽ സേന പിൻവാങ്ങണമെന്നും, ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും യു.എൻ സുരക്ഷാ കൗൺസിലിനെ സമീപിക്കാൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഇസ്രായേൽ സിറിയയിലെ തലസ്ഥാനം ഡമസ്‌കസിലും അൽ സുവൈദയിലും കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. അതിന് പിന്നാലെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായ അപലപന പ്രസ്താവന പുറത്തിറക്കി.
ആക്രമണം സിറിയയുടെ പരമാധികാരത്തെ ലംഘിക്കുന്നതും, അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ ചാർട്ടർക്കും വിരുദ്ധമാണെന്നും, അത് പ്രദേശത്തെ സുരക്ഷയെ അതീവ ബാധിക്കുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Arab and Muslim Nations Support Syria Following Israeli Attack

Share Email
Top