കല്‍ദായാസഭാ ആര്‍ച്ച്ബിഷപ് മാര്‍ അപ്രേം കാലംചെയ്തു

കല്‍ദായാസഭാ ആര്‍ച്ച്ബിഷപ് മാര്‍ അപ്രേം കാലംചെയ്തു

തൃശൂര്‍: കല്‍ദായ സഭാ ആര്‍ച്ചു ബിഷപ് ഡോ. മാര്‍ അപ്രേം കാലംചെയ്തു. 85 വയസായിരുന്നു. കല്‍ദായ സുറിയാനി സഭാധ്യക്ഷ പദവി ഒഴിഞ്ഞശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.

28-ാം വയസില്‍ മെത്രാപ്പോലീത്തയായി. 50 വര്‍ഷത്തോളം സഭയുടെ മേല്‍പ്പട്ടക്കാരനായി സഭാ വളര്‍ച്ചയ്ക്ക് നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ ചെയ്തു. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ മെത്രാപ്പോലീത്തയായിരുന്നു.

തൃശൂരില്‍ 1940 ജൂണ്‍ 13-ന് ജനിച്ചത്. ജബല്‍പൂരിലെ ലിയോനാര്‍ഡ് തിയോളജിക്കല്‍ കോളജില്‍ നിന്ന് ബാച്ചിലര്‍ ഡിഗ്രി നേടി. ബാംഗളൂരിലെ യുനൈറ്റഡ് തിയോളജിക്കല്‍ കോളേജിലും ന്യൂയോര്‍ക്കിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയിലുമായി സഭാ ചരിത്രത്തില്‍ മാസ്റ്റേഴ്സ് ബിരുദം നേടി. 1961 ജൂണ്‍ 25-ന് ഡിയക്കനായി അഭിഷിക്തനായി, നാല് വര്‍ഷംക്കഴിഞ്ഞ് 1965 ജൂണ്‍ 13-ന് വൈദീകനായി.
ഇരുപത്തിയെട്ടാം വയസിലാണ് മാര്‍ അപ്രേം മെത്രാപ്പൊലീത്തയായത്. പിന്നീടിങ്ങോട്ട് അരനൂറ്റാണ്ടിലേറെ സഭയെ നയിച്ചു. സംസ്‌കാരം പിന്നീട്.

Archbishop Mar Aprem of the Chaldean Church passes away
Share Email
LATEST
Top