ബിലാസ്പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം: ആറ് മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ബിലാസ്പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ച്  അപകടം: ആറ് മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഡൽഹി: ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ യാത്രക്കാരെ വഹിച്ചുള്ള ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലാൽഖദാൻ സ്റ്റേഷന് സമീപമാണ് കോർബ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ പാസഞ്ചർ ട്രെയിനിന്റെ നിരവധി കോച്ചുകൾ പാളം തെറ്റി. വിവരമറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾക്കായി റെയിൽവേ അധികൃതരും ദുരന്തനിവാരണ സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി.

അപകടത്തെ തുടർന്ന് ബിലാസ്പൂർ-കാട്നി റൂട്ടിലൂടെയുള്ള ട്രെയിൻ സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചു. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. പാളം തെറ്റിയ കോച്ചുകൾ നീക്കം ചെയ്യാനും ഗതാഗത സംവിധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും വർദ്ധിക്കാനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല.

കൂട്ടിയിടിക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനായി റെയിൽവേ അന്വേഷണം ആരംഭിച്ചു. സിഗ്നൽ സംവിധാനത്തിലെ പിഴവോ മറ്റ് സാങ്കേതിക തകരാറുകളോ ആണോ അപകടത്തിലേക്ക് നയിച്ചത് എന്നറിയാൻ വിശദമായ പരിശോധനകൾ നടക്കുകയാണ്.

Share Email
LATEST
Top