വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഗർ ഇന്ത്യാ സന്ദർശനം ആരംഭിച്ചു

വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഗർ ഇന്ത്യാ സന്ദർശനം ആരംഭിച്ചു

വത്തിക്കാൻ സിറ്റി:  വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യു​​​​മു​​​​ള്ള ബ​​​​ന്ധ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള വത്തിക്കാൻ സെക്രട്ടറി ആർച്ച്ബിഷപ്പ് ഡോ. പോൾ റിച്ചാർഡ് ഗല്ലാഗർ ഇന്ത്യ സന്ദർശനം ആരംഭിച്ചു. സന്ദർശനം ജൂലൈ 19 വരെ തുടരുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അറിയിച്ചു. വത്തിക്കാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

2021-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുകയും തുടർന്ന് ആർച്ച്ബിഷപ്പ് ഡോ. പോൾ റിച്ചാർഡ് ഗല്ലാഗറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ലിയോ മാർപാപ്പയുടെ സ്ഥാനാരോഹണത്തിനുശേഷം വത്തിക്കാനിലെ ഉന്നത പദവിയിലുള്ള ഒരു വ്യക്തി നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണിത്.  ലിയോ മാർപാപ്പ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

Archbishop Paul Richard Gallagher begins visit to India

Share Email
Top