സഹപ്രവർത്തകയ്ക്ക് ഒപ്പം കിസ് കാമിൽ പെട്ടു, അസ്‌ട്രോണമർ സിഇഒ ആൻഡി ബൈറൺ രാജിവെച്ചു

സഹപ്രവർത്തകയ്ക്ക് ഒപ്പം കിസ് കാമിൽ പെട്ടു, അസ്‌ട്രോണമർ സിഇഒ ആൻഡി ബൈറൺ രാജിവെച്ചു

ബോസ്റ്റൺ : കോൾഡ്പ്ലേ സംഗീത പരിപാടിക്കിടെ സഹപ്രവർത്തകയെ ആലിം​ഗനം ചെയ്യുന്നതിനിടെ ‘കിസ് കാമി’ൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിൽ അസ്‌ട്രോണമർ കമ്പനി സിഇഒ ആൻഡി ബൈറൺ രാജിവെച്ചു.
കമ്പനി ഡയറക്ടർ ബോർഡ് രാജി സ്വീകരിച്ചു. നേരത്തെ അസ്‌ട്രോണമർ കമ്പനി അദ്ദേഹത്തിന് നിർബന്ധിത അവധി നൽകിയിരുന്നു. നയിക്കുന്നവരിൽ നിന്ന് പെരുമാറ്റത്തിലും ഉത്തരവാദിത്തത്തിലും ഉന്നത നിലവാരമാണ് പ്രതീക്ഷിക്കുന്നതെന്നും നേരത്തെ അസ്‌ട്രോണമർ കമ്പനിയുടെ പേരിൽ പ്രസ്താവന പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ ദിവസം ബോസ്റ്റണിൽ നടന്ന കോൾഡ്പ്ലേയുടെ മ്യൂസിക് ഓഫ് ദി സ്ഫിയേഴ്സ് സംഗീത പരിപാടിക്കിടെയാണ് വിവാദമായ സംഭവമുണ്ടായത്. അസ്‌ട്രോണമർ സിഇഒ ആൻഡി ബൈറണും കമ്പനിയുടെ എച്ച് ആര്‍ മേധാവിയായ ക്രിസ്റ്റിൻ കാബോട്ടും ആലിംഗനം ചെയ്യുന്ന ദൃശ്യം ‘കിസ് കാമി’ലുടെ പുറത്ത് വരികയായിരുന്നു. ഇരുവരും ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങൾ വലിയ സ്ക്രീനിൽ തെളിഞ്ഞപ്പോൾ, തന്നെ ഇരുവരും അകന്ന് മാറുകയും ആൻഡി ബൈറൺ ക്യാമറക്ക് മുഖം കൊടുക്കാതെ ഒളിക്കുകയും ചെയ്തു.

ദൃശ്യങ്ങൾ ലൈവായി കണ്ട കോൾഡ്പ്ലേയുടെ ഗായകൻ ക്രിസ് മാർട്ടിൻ ഒന്നുകിൽ അവർക്ക് ഒരു അഫയർ ഉണ്ട് അല്ലെങ്കിൽ അവർക്ക് വലിയ നാണമുണ്ട് എന്ന് കൂടി പറഞ്ഞതോടെ ദൃശ്യങ്ങൾ കൂടുതൽ ചര്‍ച്ചയായി. പിന്നാലെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചു. ആൻഡി ബൈറൺ അസ്‌ട്രോണമർ സിഇഒ ആണെന്നും വിവാഹിതനാണെന്നും ഒപ്പമുള്ള കമ്പനി എച്ച് ആര്‍ മേധാവിയാണെന്നും സോഷ്യൽ മീഡിയ കണ്ടെത്തി. സംഭവം വിവാദമായതോടെ, അസ്‌ട്രോണമർ കമ്പനി ആൻഡി ബൈറണിനും ക്രിസ്റ്റിൻ കാബോട്ടിനും നിര്‍ബന്ധിത അവധി നൽകി. അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് രാജി.

Share Email
LATEST
Top