ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ.) യുടെ 2025-26 ടേമിലെ പബ്ലിക് റിലേഷൻ ഓഫീസറായി ബൈജു ആലപ്പാട്ടിനെ നിയമിച്ചതായി കെ.സി.സി.എൻ.എ. പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലും ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കലും അറിയിച്ചു.
ഡാളസ് ഫോർട്ട് വർത്ത് ക്നാനായ അസോസിയേഷന്റെ (KCADFW) നിലവിലെ പ്രസിഡന്റായ ബൈജു ആലപ്പാട്ട് കഴിഞ്ഞ രണ്ടു വർഷവും കെ.സി.സി.എൻ.എ. PRO ആയി സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്.
ബൈജു ആലപ്പാട്ട് ഡാളസ് കമ്മ്യൂണിറ്റിയിലും അമേരിക്കയിലെയും ഇന്ത്യയിലുമായി വിവിധ നഗരങ്ങളിലായി വിവിധ മേഖലകളിൽ തൻ്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഐ.ടി രംഗത്തു ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന ബൈജു ഒരു മൾട്ടിനാഷണൽ ഐ.ടി. കോർപറേഷനിൽ സീനിയർ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ പ്രഥമ മിനിസ്ട്രി കോർഡിനേറ്ററും മുൻ PRO-യും ആയിരുന്നു. തൊടുപുഴ മ്രാല ക്നാനായ ഇടവകാംഗമായ ബൈജു ആലപ്പാട്ട്, കഴിഞ്ഞ 12 വർഷത്തോളമായി കുടുംബത്തോടൊപ്പം ഡാളസിൽ താമസിക്കുന്നു.
Baiju Alappat has been appointed as the Public Relations Officer of the Knanaya Catholic Congress of North America (KCCNA) for the 2025-26 term.