മദ്യത്തിനൊപ്പം എട്ടാം തവണ ടച്ചിംഗ് നല്കിയില്ല: ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു, സംഭവം നടന്നത് തൃശൂരില്‍

മദ്യത്തിനൊപ്പം എട്ടാം തവണ ടച്ചിംഗ് നല്കിയില്ല: ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു, സംഭവം നടന്നത് തൃശൂരില്‍

തൃശൂര്‍: മദ്യത്തിനൊപ്പം ടച്ചിംഗ് നല്കാത്തതിന്റെ വൈരാഗ്യത്തില്‍ യുവാവ് ബാര്‍ ജീവനക്കാരനെ ബാറിനു മുന്നില്‍ വെച്ച് കുത്തിക്കൊന്നു.പുതുക്കാട് മേഫെയര്‍ ബാറിന് മുന്നില്‍ വച്ചാണ് ബാര്‍ ജീവനക്കാരന്‍ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ കുത്തേറ്റു മരിച്ചത്. കൊലപാതകത്തില്‍ അളഗപ്പ നഗര്‍ സ്വദേശി സിജോ ജോണിനെ പോലീസ് അറസ്റ്റ് ചെയ്തു. ടച്ചിങ്സ് നല്‍കാത്തതിനെ തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്.

ഞായറാഴ്ച്ച രാവിലെയാണ് തര്‍ക്കങ്ങളുടെ തുടക്കം. സിജോ ബാറിലെത്തി മദ്യപിച്ചു. തുടര്‍ച്ചയായി സിജോ ടേച്ചിങ്സ് ആവശ്യപ്പെട്ടു. എട്ടുതവണയാണ് ടച്ചിങ്സ് ആവശ്യപ്പെട്ടത്. ഒടുവില്‍ ടച്ചിങ്സ് നല്‍കാത്തതിനെ ചൊല്ലി ജീവനക്കാരുമായി സിജോ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇത് ഉന്തിലും തള്ളിലും കലാശിച്ചു.തുടര്‍ന്ന് ഇയാളെ ബാറില്‍ നിന്ന് ജീവനക്കാര്‍ ചേര്‍ന്ന് ഇറക്കിവിട്ടു.

തുടര്‍ന്ന് തിരികെ എത്തി വീണ്ടും ബാറിലിരുന്നു മദ്യപിച്ചു. രാത്രി 11.30 ഓടേ ബാര്‍ ക്ലോസ് ചെയ്ത് ഹേമചന്ദ്രന്‍ തൊട്ടടുത്ത കടയില്‍ നിന്നും ഭക്ഷണം കഴിച്ച് പുറത്തേയ്ക്ക് വരുന്ന സമയത്താണ് ആക്രമിച്ചത്. ഒളിച്ചിരുന്ന സിജോ കൈയില്‍ ഉണ്ടായിരുന്ന കത്തി എടുത്ത് ഹേമചന്ദ്രന്റെ കഴുത്തില്‍ കുത്തി. ആഴത്തില്‍ മുറിവേറ്റ ഹേമചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Bar employee stabbed to death after not being given a drink with alcohol for the eighth time, incident took place in Thrissur

Share Email
LATEST
Top