ദേശീയ പണിമുടക്ക് ബീഹാറില്‍ തെരഞ്ഞെടുപ്പു കമ്മീഷനെതിരേയുള്ള പ്രതിഷേധമാക്കി ഇന്ത്യാ മുന്നണി

ദേശീയ പണിമുടക്ക് ബീഹാറില്‍ തെരഞ്ഞെടുപ്പു കമ്മീഷനെതിരേയുള്ള പ്രതിഷേധമാക്കി ഇന്ത്യാ മുന്നണി

പാറ്റ്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ ദേശീയ പണിമുടക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേയുള്ള പ്രതിഷേധം കൂടിയാക്കിമ മാറ്റി ഇന്ത്യാ മുന്നണി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷേധാത്മക നിലപാടിനെതിരേയും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നയത്തിനെതിരെയും മഹാഗഠബന്ധന്‍ കക്ഷികള്‍ വ്യാപകമായ പ്രതിഷേധമാണ് നടത്തുന്നത്.

വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ തടഞ്ഞും ദേശീയ പാത ഉപരോധിച്ചുമാണ് പ്രതിപക്ഷ കക്ഷികള്‍ ബീഹാറില്‍ വ്യാപക പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ,ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും പാറ്റ്ന  ഇന്‍കം  ടാക്സ് ഓഫിസില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ് വരെ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി. മഹാഗഠബന്ധനത്തിലെ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, പപ്പു യാദവ് എന്നിവരും സമരത്തിന് പിന്തുണ നല്‍കി.

ഹാജിപൂര്‍, സോന്‍പൂര്‍ എന്നിവിടങ്ങളില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍  ദേശീയ പാതയില്‍ ടയറുകള്‍ കത്തിച്ച് പ്രതിഷേധിച്ചു  സോന്‍പൂരില്‍ ആര്‍ജെഡി എംഎല്‍എ മുകേഷ് റോഷന്‍ ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ജഹാനാബാദില്‍ ആര്‍ജെഡിയുടെ വിദ്യാര്‍ത്ഥി വിംഗാണ്  ട്രയിന്‍  തടഞ്ഞു.  ഗാന്ധി സേതുവിലും പ്രതിഷേധം ശക്തമാണ്. .

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട  നടപടി സംസ്ഥാനത്ത് ആശയക്കുഴപ്പവും അനാവശ്യ തര്‍ക്കങ്ങളും സൃഷ്ടിച്ചതായി തേജസ്വി യാദവ് ആരോപിച്ചു. അതിവേഗത്തില്‍ നടപ്പിലാക്കിയ ഈ നടപടിക്രമം ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് അനുകൂലമായി രൂപപ്പെടുത്തപ്പെട്ടതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Bharatiya Janata Party turns national strike into protest against Election Commission in Bihar
Share Email
LATEST
Top