ഭാസ്‌കര കാരണവര്‍ വധക്കേസ് : മരുമകള്‍ ഷെറിനെ വിട്ടയയ്ക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു

ഭാസ്‌കര കാരണവര്‍ വധക്കേസ് : മരുമകള്‍ ഷെറിനെ വിട്ടയയ്ക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു

തിരുവനന്തപുരം: വിവാദമായ ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതിയായ മരുമകള്‍ ഷെറിനു ശിക്ഷാ ഇളവ് നല്കി വിട്ടയയ്ക്കാന്‍ ഗവര്‍ണറുടെ അനുമതി.
ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നല്കിയ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരിച്ചു. ജീവപര്യന്തം തടവില്‍ 14 വര്‍ഷം തടവ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ഷെറിനെ പുറത്തുവിടുന്നത്.

ചെങ്ങന്നൂര്‍ ഭാസ്‌കര വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് നേരത്തേ ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം  തീരുമാനിച്ചത് വന്‍ വിവാദമായിരുന്നു. 2009 നവംബര്‍ 7നാണ് ഷെറിന്റെ  ഭര്‍തൃപിതാവായ  ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്.
മരുമകള്‍ ഷെറിന്‍ ഒന്നാം പ്രതിയും ഷെറിന്റെ കാമുകന്‍മാരും കൊലപാതകത്തില്‍ പ്രതികളായിരുന്നു.

തടവ് കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഷെറിന്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചതോടെ മൂന്നുകേസുകളിലായി 11 പേര്‍ക്കാണ് മോചനം നല്‍കുന്നത്.

Bhaskara Karanar murder case: Governor accepts government recommendation to release daughter-in-law Sherin
Share Email
LATEST
Top