Caritas hospital

ട്രംപിന്‍റെ താരിഫ്, നിർണായക തീരുമാനവുമായി ഡിഎച്ച്എൽ; യുഎസിലേക്കുള്ള ഷിപ്പ്മെന്‍റുകൾ നിർത്തിവെച്ചു

ട്രംപിന്‍റെ താരിഫ്, നിർണായക തീരുമാനവുമായി ഡിഎച്ച്എൽ; യുഎസിലേക്കുള്ള ഷിപ്പ്മെന്‍റുകൾ നിർത്തിവെച്ചു

വാഷിംഗ്ടൺ: യൂറോപ്പിലെ ഏറ്റവും വലിയ പാക്കേജ് ഷിപ്പിംഗ്, ഡെലിവറി കമ്പനിയായ ഡിഎച്ച്എൽ യുഎസിലേക്കുള്ള ഷിപ്പ്മെന്‍റുക നിർത്തിവെച്ചു. ഓഗസ്റ്റ് 22-നാണ് കമ്പനി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ താരിഫ് നയങ്ങൾ ഓഗസ്റ്റ് 29-ന് പ്രാബല്യത്തിൽ വരുന്നതിനാൽ, ഡിഎച്ച്എൽ പാഴ്സൽ ജർമ്മനിയും അതിന്റെ ആഭ്യന്തര വിഭാഗമായ ഡ്യൂഷെ പോസ്റ്റും ഓഗസ്റ്റ് 23 ശനിയാഴ്ച മുതൽ യുഎസിലേക്കുള്ള ബിസിനസ് പാഴ്സലുകളുടെ സ്വീകരണം നിർത്തിവച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

ട്രംപ് ജൂലൈ അവസാനം ഒപ്പിട്ട എക്സിക്യൂട്ടീവ് ഓർഡറാണ് ഈ തീരുമാനത്തിന് കാരണം. ഇതിന്റെ ഫലമായി, 800 ഡോളറിൽ താഴെ വിലയുള്ള പാക്കേജുകൾക്ക് തീരുവയിൽ നിന്ന് ഇളവ് ലഭിച്ചിരുന്ന ‘ഡി മിനിമസ്’ വ്യാപാര കരാർ ഇല്ലാതായി. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ കണക്കനുസരിച്ച്, 2024-ൽ യുഎസിലേക്ക് വന്ന ഡി മിനിമസ് ഷിപ്പ്മെന്റുകളുടെ മൂല്യം 1.36 ബില്യൺ ഡോളറിലധികം ആയിരുന്നു. ഇതിന്റെ ഫലമായി, യൂറോപ്പിലെ പല രാജ്യങ്ങളിലെയും തപാൽ ഗ്രൂപ്പുകൾ യുഎസിലേക്കുള്ള ചില പാഴ്സൽ ഷിപ്പ്മെന്റുകൾ നിർത്തിവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Share Email
LATEST excelnclexrn
More Articles
Top