പി പി ചെറിയാന്‍
ടെക്‌സസ്: ടെക്‌സസിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ ക്യാമ്പ് മിസ്റ്റിക് കൗണ്‍സിലര്‍ കാതറിന്‍ ഫെറുസ്സോയുടെ (19) മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ വിവരം അവരുടെ ബന്ധുക്കള്‍ തന്നെയാണ് സ്ഥിരീകരിച്ചത്.
ടെക്‌സസിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ച 27 ക്യാമ്പംഗങ്ങളിലും കൗണ്‍സിലര്‍മാരിലും ഒരാളാണ് കാതറിന്‍. കെര്‍ കൗണ്ടിയിലെ ക്യാമ്പ് മിസ്റ്റിക് സ്ഥിതി ചെയ്യുന്ന പ്രദേശം ജൂലൈ നാലിനുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏറ്റവുമധികം ദുരന്തം നേരിട്ട മേഖലകളില്‍ ഒന്നായിരുന്നു.
അടുത്തിടെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ കാതറിന്‍ തുടര്‍ വിദ്യാഭ്യാസത്തിനായി ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍ ചേരാന്‍ പദ്ധതിയിട്ടിരുന്നതായി കുടുംബം അറിയിച്ചു. സവിശേഷ വിദ്യാഭ്യാസം ആവശ്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന ഒരു അധ്യാപികയാകാനായിരുന്നു കാതറിന്‍ ആഗ്രഹിച്ചത്.
Body of missing camp counselor Catherine found in Texas flood