അഞ്ചു കോടിയിലധികം ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തം കാല്‍ മുറിച്ച് കളഞ്ഞ് ബ്രിട്ടീഷ് ഡോക്ടര്‍

അഞ്ചു കോടിയിലധികം ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തം കാല്‍ മുറിച്ച് കളഞ്ഞ് ബ്രിട്ടീഷ് ഡോക്ടര്‍

ലണ്ടന്‍: പണത്തിനു മുന്നില്‍ ഡോക്ടര്‍ പിന്നെ ഒന്നും ചിന്തിച്ചില്ല. സ്വന്തം കാല്‍ മുറിച്ചു കളഞ്ഞു. കോടികളുടെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ കാലിന് അണുബാധ എന്നു കാട്ടിയാണ് നീക്കം ചെയ്ത്. എന്നാല്‍ ഇന്‍ഷുറന്‍സ് തുകയുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ വന്നപ്പോഴാണ് യാതാര്‍ഥ്യം പുറത്തു വരുന്നത്.

ബ്രിട്ടണില്‍ വാസ്‌കുലര്‍ സര്‍ജനായ നീല്‍ ഹോപ്പറാ 500,000 ബ്രിട്ടീഷ് പൗണ്ട് ഇന്‍ഷുറന്‍സിനുവേണ്ടി കാലുകള്‍ മുറിച്ചുമാറ്റിയത്. രണ്ടു ഇന്‍ഷുറന്‍സ് കമ്പനികളിലായിരുന്നു ഇയാള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസികള്‍ ഉണ്ടായിരുന്നത്.
ഇവ ലഭിക്കാന്‍ വേണ്ടിയാണ് ഇന്‍ഷുറന്‍സ് കമ്പനികളെ തെറ്റായ കാരണം കാണിച്ച് ഡോക്ടര്‍ കബളിപ്പിച്ചത്.

ഡെവോണ്‍ ആന്‍ഡ് കോണ്‍വാള്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നീലിന്റെ തട്ടിപ്പ് കണ്ടെത്തിയത്. ഏകദേശം രണ്ടരക്കൊല്ലം നീണ്ട അന്വേഷണത്തിലാണ് തട്ടിപ്പ് തെളിഞ്ഞത്.

2013 മുതല്‍ പത്തുകൊല്ലം റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലായിരുന്നു നീല്‍ ജോലിചെയ്തിരുന്നത്. ഇക്കാലയളവില്‍ നിരവധി ശസത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. 2023 മാര്‍ച്ചില്‍ ഇയാള്‍ അറസ്റ്റിലായതിനു പിന്നാലെ നീലിന്റെ മെഡിക്കല്‍ പ്രാക്ടീസിനുള്ള അനുമതി റദ്ദാക്കിയിരുന്നു. ഇന്‍ഷുറന്‍സ് കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന അടുത്തമാസം 26-വരെ നീലിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മറ്റുള്ള വ്യക്തികളുടെ ശരീരം മുറിച്ചുമാറ്റാന്‍ മാരിയസ് ഗുസ്റ്റാവ്‌സണ്‍ എന്നൊരാള്‍ക്ക് പ്രേരണയായി എന്ന കുറ്റവും നീലിനുമേല്‍ ചുമത്തിയിട്ടുണ്ട്.

British doctor amputates own leg to collect insurance payout of over Rs 5 crore

Share Email
LATEST
Top