ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ പൗരനു നേരെ ക്രൂര ആക്രമണം, ഡബ്ലിനിലെ ടാലഗട്ടിലാണ് നാല്‍പതുകാരനായ ഇന്ത്യന്‍ പൗരനെ അക്രമികള്‍ നഗ്‌നനാക്കുകയയും തുടര്‍ന്ന് ആക്രമണം നടത്തുകയും ചെയ്തത്.
ശരീരമാസകലം പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് ഐറിഷ് നാഷണല്‍ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.ഡബ്ലിന്‍ ടാലഗട്ടിലെ പാര്‍ക്ക്ഹില്‍ റോഡിലാണ് സംഭവം നടന്നത്.
അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര, സംഭവത്തെ അപലപിച്ചു. കുറ്റവാളിയെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ പൗരന്‍ മൂന്നാഴ്ച മുന്‍പാണ് അയര്‍ലന്‍ഡിലെത്തിയത്. സന്ദര്‍ശകരെ കാണാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നും ടാലറ്റ് സൗത്തിലെ കൗണ്‍സിലറായ ഫൈന്‍ ഗെയ്ല്‍ ബേബി പെരെപ്പാടന്‍ പറഞ്ഞു.ടാലറ്റില്‍ ഇത്തരം സംഭവങ്ങള്‍ പതിവായി മാറുന്നുണ്ട്. പ്രദേശത്ത് കൂടുതല്‍ പൊലീസ് സാന്നിധ്യം അദ്ദേഹം ആവശ്യപ്പെട്ടു.
Brutal attack on Indian citizen in Ireland: Indications of racial slur