2026 ലെ ഒരുമ ഭരണ സമിതി ചുമതലയേറ്റു

2026 ലെ ഒരുമ ഭരണ സമിതി ചുമതലയേറ്റു

ജോസഫ് തോമസ് ഹ്യുസ്റ്റൺ

ഷുഗർലാന്റ് : ഔർ റിവർസ്റ്റോൺ യുണൈറ്റഡ് മലയാളീ അസോസിയേഷൻ (ഒരുമ) യുടെ 2026 വർഷത്തെ ഭരണസമിതി അധികാരത്തിലേറി . ഡോ: ജോസ് തൈപ്പറമ്പിൽ പ്രസിഡന്റ് ആയിട്ടുള്ള സമിതിയിൽ ലൂണ വിക്ടർ വൈസ് പ്രസിഡന്റ്, റോബി ജേക്കബ് സെക്രട്ടറി , ലിസ്സി ജോയിന്റ് സെക്രട്ടറി , അജി ജോസഫ് ട്രെഷറർ , ജോസഫ് തോമസ് ജോയിന്റ് ട്രെഷറർ, വിധു അജയ് പ്രോഗ്രാം കോർഡിനേറ്റർ എന്നിവർ ചുമതലയേറ്റു.
ഡോ: ഡിസ്‌നി ജോൺ, മേരി ജേക്കബ് , ആൻസി കുര്യൻ ,ജോയ് പൗലോസ് , അനിൽ ഗോപിനാഥ് ,അബ്രഹാം കുര്യൻ ,ജോൺ ആന്റണി ,മജേഷ് ജോൺ , സെബാസ്റ്റ്യൻ തോമസ് ,മാത്യു ചെറിയാൻ,മാത്യൂസ് ചണ്ടാപിള്ള എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ ആണ് .


വിനോദ പരിപാടികളും , ഉത്സവാഘോഷങ്ങളും മാത്രമായി ചുരുങ്ങാതെ വിദ്യാഭാസം , സാമൂഹികം , സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ച വെക്കാൻ ഒരുമ സന്നദ്ധമാണെന്ന് ഭരണ സമിതിക്കു വേണ്ടി സെക്രട്ടറി റോബി ജേക്കബ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. പ്രസിഡന്റ് കൗൺസിലിന് വേണ്ടി ജോൺ ബാബു, ജിൻസ് മാത്യു റാന്നി എന്നിവർ നവ നേതൃത്വത്തിന് ആശംസകൾ നേർന്നു.

Share Email
LATEST excelnclexrn
More Articles
Top