വാഷിംഗ്ടണ്‍: തായ്‌ലന്‍ഡും കംബോഡിയയും അടിയന്തിരമായി വെടിനിര്‍ത്തലിനു തയാറാകണമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടതായി ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്. വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ട് ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി ഫോണില്‍ സംസാരിച്ചെന്ന് ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
സംഘര്‍ഷം തുടരുകയാണെങ്കില്‍ യുഎസ് ഈ രാജ്യങ്ങളുമായി ഒരു വ്യാപാര കരാറിനുമില്ലെന്ന് അറിയിച്ചെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ സ്വീകരിച്ച അതേ മാര്‍ഗം തന്നെയാണ് താന്‍ ഇപ്പോള്‍ കംബോഡിയ -തായ്‌ലാന്‍ഡ് സംഘര്‍ഷത്തിലും സ്വീകരിച്ചിട്ടുള്ളത്.
യുദ്ധമാണെങ്കില്‍ യുഎസ് വ്യാപാരത്തിനില്ലെന്നു പറഞ്ഞാണ് ഇന്ത്യയെയും പാക്കിസ്ഥാനെയും സംഘര്‍ഷത്തില്‍നിന്നു പിന്തിരിപ്പിച്ചതെന്ന് ട്രംപ് മുമ്പ് മുന്നോട്ടു വെച്ച അവകാശവാദത്തില്‍ ഇപ്പോഴും ഉറച്ചു നില്ക്കുകയാണ്.
‘വളരെ സങ്കീര്‍ണമായ ഒരു അവസ്ഥയെ ലളിതമാക്കാന്‍ ശ്രമിക്കുകയാണെന്നും യുദ്ധങ്ങളില്‍ ഒരുപാട് ആളുകള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. ഇതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇന്നലേയും രണ്ടു രാജ്യങ്ങളുടേയും ആളുകള്‍ കൊല്ലപ്പെട്ടു.
Cambodia-Thailand conflict must end: Trump