തിരുവനന്തപുരം: ഭര്‍തൃപിതാവിനെ ക്രൂരമായി കൊലപ്പെടുത്ത സംഭവത്തില്‍ ജയിലിലായിരുന്ന ഷെറിന്റെ മോചനത്തിനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസിലെ മുഖ്യ പ്രതി ഷെറിന്‍ ഇതോടെ അധികം വൈകാതെ പുറത്തിറങ്ങും.
ഷെറിന്റെ മോചനം സംബന്ധിച്ചുള്ള മന്ത്രിസഭയുടെ ശുപാര്‍ശ നേരത്തെ ഗവര്‍ണര്‍ അംഗീകരിച്ച് ഒപ്പുവെച്ചിരുന്നു. 14 വര്‍ഷം ജയില്‍ വാസം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഷെറിനെ മോചിപ്പിക്കാനുള്ള ഫല്‍ നീങ്ങിയത്. 2009 നവംബര്‍ 7നാണ് ഷെറിന്റെ ഭര്‍തൃപിതാവ് ചെങ്ങന്നൂര്‍ കാരണവര്‍ വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. മരുമകള്‍ ഷെറിന്‍ ഒന്നാം പ്രതിയായ കേസിൽ ഷെറിന്റെ കാമുകന്‍മാരും പ്രതികളായിരുന്നു.
ഷെറിന്റെ വഴിവിട്ട ബന്ധങ്ങള്‍ ഭാസ്‌കര കാരണവര്‍ എതിര്‍ത്തതായിരുന്നു പ്രകോപനം. കേസിലെ ഒന്നാം പ്രതിയായ ഷെറിന് തുടര്‍ച്ചയായി പരോളുകള്‍ നല്‍കിയത് വിവാദമായിരുന്നു. ജയിലുകളില്‍ പ്രശ്‌നമുണ്ടാക്കിയ ഷെറിനെ ഒടുവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
Chengannur Bhaskara Karanavar murder case: Government orders release of accused Sherin