ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ‍് സർക്കാർ എതിർക്കില്ല, കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമെന്നും കേരള എംപിമാർക്ക് അമിത് ഷാ ഉറപ്പ് നൽകി; ‘കേസ് റദ്ദാക്കാനും ശ്രമിക്കും’

ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ‍് സർക്കാർ എതിർക്കില്ല, കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമെന്നും കേരള എംപിമാർക്ക് അമിത് ഷാ ഉറപ്പ് നൽകി; ‘കേസ് റദ്ദാക്കാനും ശ്രമിക്കും’

ഡൽഹി: മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾക്ക് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രികൾക്ക് വൈകാതെ ജാമ്യം ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പ്. കന്യാസ്ത്രികളുടെ ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സർക്കാർ എതിർക്കില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ വീണ്ടും സമീപിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രി നിർദേശിച്ചു. എൻഐഎ കോടതിക്ക് വിട്ട സെഷൻസ് കോടതിയുടെ നടപടി തെറ്റാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടതായി കേരള എം പിമാർ വിവരിച്ചു.

സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ ഛത്തിസ്ഗഡ് സർക്കാർ ഹൈകോടതിയെ സമീപിക്കുമെന്നും അമിത് ഷാ അറിയിച്ചിട്ടുണ്ട്. വിചാരണക്കോടതിയിൽ നിന്ന് ഇന്നോ നാളെയോ കന്യാസ്ത്രികൾക്ക് ജാമ്യം ലഭിക്കുമെന്ന് അമിത് ഷാ സൂചിപ്പിച്ചു. കന്യാസ്ത്രികൾക്കെതിരായ കേസിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ ഇല്ലെന്ന് യുഡിഎഫ് – എൽഡിഎഫ് എംപിമാരോട് അദ്ദേഹം വ്യക്തമാക്കി. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാൻ ശ്രമിക്കാമെന്നും അമിത് ഷാ ഉറപ്പ് നൽകിയതായി എം പിമാർ വിവരിച്ചു.

Share Email
LATEST
Top