കുട്ടിക്കൂട്ടത്തിന് ഉത്സവമായി ചിക്കാഗോയിൽ ചിൽഡ്രൻസ് വോളിബോൾ

കുട്ടിക്കൂട്ടത്തിന് ഉത്സവമായി ചിക്കാഗോയിൽ ചിൽഡ്രൻസ് വോളിബോൾ

ലിൻസ് താന്നിച്ചുവട്ടിൽ

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ മീഷൻലീഗിലെ പെൺകുട്ടികൾക്കായി നടത്തിയ ചാച്ചിക്കുട്ടി കുന്നുംപുറം മെമ്മോറിയൽ വോളിബോൾ മത്സരം കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും നവ്യാനുഭവമായി. അനീറ്റ നന്തികാട്ട്, ഹാന ഓട്ടപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

രണ്ടിനെതിരെ മൂന്ന് സെറ്റുകൾ നേടി അനീറ്റ നന്തികാട്ട് നയിച്ച ബ്ലാക്ക്ബെറി ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പങ്കെടുത്തവർക്ക് പ്രത്യേക മെഡലും വിജയികൾക്ക് ട്രോഫികളും വികാരി ഫാ. തോമസ് മുളവനാൽ വിതരണം ചെയ്തു. ക്രമീകരണങ്ങൾക്ക് അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ആൻസി ചേലയ്ക്കൽ, ജൂബിൻ പണിക്കശ്ശേരിൽ എന്നിവർ നേതൃത്വം നൽകി.

Children’s Volleyball in Chicago as a festival for the kids

Share Email
LATEST
Top