ചൈനക്ക് ആഗോള എഐ സഹകരണസംഘടന വേണമെന്ന് ആവശ്യം; യുഎസിനെതിരെയുള്ള പുതിയ നീക്കം

ചൈനക്ക് ആഗോള എഐ സഹകരണസംഘടന വേണമെന്ന് ആവശ്യം; യുഎസിനെതിരെയുള്ള പുതിയ നീക്കം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ആഗോള സഹകരണത്തിനായി ഒരു പുതിയ അന്താരാഷ്ട്ര സംഘടനയുടെ ആവശ്യവുമായി ചൈന മുന്നോട്ട് വന്നിരിക്കുന്നു. ഷാങ്ഹായിൽ നടക്കുന്ന ലോക എഐ സമ്മേളനത്തിലാണ് ചൈന ഈ നിർദേശവുമായി രംഗത്തെത്തിയത്. യുഎസിന്റെ ആധിപത്യം മറികടന്ന്, എഐ മേഖലയിൽ സ്വന്തം നേതൃത്വത്തിൽ ഒരു ആഗോള സഖ്യം രൂപപ്പെടുത്താനാണ് ചൈനയുടെ ലക്ഷ്യം.

ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്, “ത്വരിതഗതിയിലുള്ള എഐ വളർച്ചയെ നിയന്ത്രിക്കാനും, രാജ്യത്തെ എഐ നേട്ടങ്ങൾ പങ്കുവെക്കാനും ആഗോള ഘടന നിർണ്ണായകമാണ്” എന്നാണു സമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്.

അതേസമയം, യുഎസ് എഐ കമ്പനികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി അവരുടെ വളർച്ചയ്ക്ക് മാർഗം തുറന്നുകൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങൾ ലഘൂകരിച്ച്, കയറ്റുമതിക്ക് തടസ്സം കുറച്ചുകൊണ്ട്, യുഎസ് ആഗോള എഐ ലീഡർഷിപ്പ് ഉറപ്പാക്കാൻ ശ്രമിക്കുന്നു.

എന്നാൽ യുഎസ്-ചൈന സാങ്കേതിക പോരാട്ടം കടുപ്പം കൂടുകയാണ് . ചൈനയുടെ എഐ വളർച്ച തടയാൻ യുഎസ് രംഗത്തുണ്ട്, പ്രത്യേകിച്ച് എൻവിഡിയയുടെ എഐ ചിപ്പുകൾ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.

ഇതിനൊടുവിലാണ് ചൈന പുതിയ എഐ സംഘടനയ്ക്കായി ആഹ്വാനം ചെയ്യുന്നത്. ഇത് ഷാങ്ഹായിൽ ആസ്ഥാനമാവണമെന്നാണ് ചൈനീസ് വിദേശകാര്യ സഹമന്ത്രി മാ ഷാക്‌സോ പറയുന്നത്. റഷ്യ, ജര്‍മനി, ദക്ഷിണ കൊറിയ, ഖത്തര്‍ ഉള്‍പ്പടെ 30 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത വട്ടമേശ ചര്‍ച്ചയിലാണ് ഈ പ്രമേയം മുന്നോട്ടുവച്ചത്.

ചൈനയുടെ ആഹ്വാനം:

എഐ തുറന്ന രീതിയിൽ പങ്കുവെക്കണം 

എല്ലാ രാജ്യങ്ങൾക്കും തുല്യാവകാശം

ഗ്ലോബൽ സൗത്ത് രാജ്യങ്ങളുമായി സഹകരണം

അന്താരാഷ്ട്ര കമ്യൂണിറ്റികൾ, ഗവേഷക സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ സഹകരിക്കണം

ആഗോള തലത്തിൽ എഐ നിയന്ത്രണങ്ങള്‍ താറുമാറായ സാഹചര്യത്തിൽ, തത്വപരമായും നിയമപരമായും സമവായം തീർക്കേണ്ടതിന്റെ ആവശ്യകത ലീ ക്വിയാങ് ഉന്നയിച്ചു.

ശീതയുദ്ധകാലത്തെ അമേരിക്ക-റഷ്യ മത്സരം പോലെ തന്നെ, ഇന്ന് യുഎസ്-ചൈന പോരാട്ടം എഐ രംഗത്ത് ആവർത്തിക്കപ്പെടുകയാണെന്ന് വിദഗ്ധ അഭിപ്രായമുണ്ട്. ടെക്നോളജിയും ഇന്റലിജന്റായ ആധിപത്യവും ഇന്ന് ഗ്ലോബൽ രാഷ്ട്രീയത്തിലെ പുതിയ പോരാട്ടഭൂമിയായി മാറിയിരിക്കുന്നു.

ഷാങ്ഹായ് ലോക എഐ സമ്മേളനത്തിന്റെ പ്രിത്യേകതകൾ :

800+ കമ്പനികൾ പങ്കെടുത്തു 

3000+ നവീന ടെക് ഉത്പന്നങ്ങൾ

40 ലാർജ് ലാംഗ്വേജ് മോഡലുകൾ

50 എഐ ഉപകരണങ്ങൾ

60 ഇന്റലിജന്റ് റോബോട്ടുകൾ

ടെസ്ല, ആൽഫബെറ്റ്, ആമസോൺ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ പങ്കാളികളായി
China Calls for Global AI Cooperation Body; A New Move Against the U.S.
Share Email
LATEST
Top