ബീജിംഗ്: ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരായ ട്രംപിന്റെ നികുതി ഭീഷണിയില്‍ വിമര്‍ശനവുമായി ചൈന. മറ്റ് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള മാര്‍ഗമായി തീരുവകള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് ചൈന രംഗത്തു വന്നത്.
അമേരിക്കന്‍ വിരുദ്ധ നയങ്ങളെ പിന്തുണച്ചാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.താരിഫ് ഉപയോഗം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, യുഎഇ എന്നിവയാണ് ബ്രിക്‌സ് രാജ്യങ്ങളുടെ പട്ടികയില്‍ വരുന്നത്.
China criticizes Trump's tax threat against BRICS countries