ടിബറ്റിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മാണം ആരംഭിച്ചു;ഇന്ത്യ-ബംഗ്ലാദേശ് ആശങ്കയിലേക്ക്

ടിബറ്റിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മാണം ആരംഭിച്ചു;ഇന്ത്യ-ബംഗ്ലാദേശ് ആശങ്കയിലേക്ക്

ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ടിബറ്റിൽ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചൈന തുടക്കം കുറിച്ചു. 1.2 ട്രില്യൺ യുവാൻ (ഏകദേശം 167.8 ബില്യൺ ഡോളർ) ചിലവിട്ടാണ് ഈ ജലവൈദ്യുത പദ്ധതി നടക്കുന്നത്.

ചൈനീസ് പ്രീമിയർ ലി ക്വിയാങ് ടിബറ്റിലെ നിയിങ്ചിയിലെ മെയിന്‍ലിങ് ജലവൈദ്യുത നിലയത്തിൽ ശനിയാഴ്‌ച തറക്കല്ലിട്ടു. പദ്ധതിയിൽ അഞ്ചു ജലവൈദ്യുത നിലയങ്ങളുണ്ടായിരിക്കും, ഇതിലൂടെ 30 കോടി ആള്കാര്ഡ് വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാനാകും.

നദിയുടെ താഴെ ഭാഗത്തുള്ള ഇന്ത്യക്കും ബംഗ്ലാദേശിനും ഈ പദ്ധതി ആശങ്കയാകുന്നു. ജലനിരപ്പ് നിയന്ത്രിച്ച് ചേംബറുകൾ തുറന്ന് വെള്ളം ഒഴുക്കാൻ കഴിവുള്ള അണക്കെട്ട്, അതിരുകള്‍ക്കരികെയുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കം സാദ്ധ്യതയുണ്ടാക്കുമെന്ന് ഭയം ഉണ്ട്.

ചൈന പ്രധാനമായും ടിബറ്റിലെ പ്രാദേശിക ആവശ്യങ്ങൾക്കൊപ്പം മറ്റ് പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണം ചെയ്യും. കഴിഞ്ഞ വർഷം ഡിസംബറിലാണ് പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.

ബ്രഹ്‌മപുത്ര നദി അരുണാചൽ പ്രദേശിലേക്കും തുടർന്ന് ബംഗ്ലാദേശിലേക്കുമാണ് ഒഴുകുന്നത്. ഇതിന് സമീപമാണ് ചൈന അണക്കെട്ട് പണിയുന്നത്. ഇന്ത്യയും ബ്രഹ്‌മപുത്രയ്ക്ക് കുറുകെ അരുണാചൽ പ്രദേശിൽ ഒരു അണക്കെട്ട് നിർമിക്കുന്നു.

Construction of the World’s Largest Dam Begins Across Brahmaputra in Tibet; Raises Concerns in India and Bangladesh

Share Email
LATEST
Top