സാന്‍ ഫ്രാന്‍സിസ്‌കോ: യുഎസിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിന് നേരേ വെടിവെപ്പ്. യൂട്ടായിലെ സ്പാനിഷ് ഫോര്‍ക്കിലെ ഇസ്‌കോണ്‍ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിന് നേരേ രാത്രിയിലാണ് വെടിവെപ്പുണ്ടായത്.
ഭക്തരും മറ്റുള്ളവരും അകത്തുള്ളപ്പോഴാണ് ആക്രമണം നടന്നത്. 20 മുതല്‍ 30 വരെ വെടിയുണ്ടകള്‍ പരിസരത്ത് പതിച്ചതായും കൈകൊണ്ട് കൊത്തിയെടുത്ത കമാനങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായതായും അധികൃതര്‍ അറിയിച്ചു.
ആക്രമണത്തെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപലപിച്ചു. എല്ലാ ഭക്തര്‍ക്കും സമൂഹത്തിനും കോണ്‍സുലേറ്റ് പൂര്‍ണ്ണ പിന്തുണ നല്‍കുകയും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ നടപടിയെടുക്കുമെന്നും സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ പറഞ്ഞു.
Continuous shooting at ISKCON temple in US; including arches, destroyed