യുഎസില്‍ കോവിഡ് വാക്‌സിനുകള്‍ നശിപ്പിച്ച ഡോക്ടര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം

യുഎസില്‍ കോവിഡ് വാക്‌സിനുകള്‍ നശിപ്പിച്ച ഡോക്ടര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ കോവിഡ് വാക്‌സിനുകള്‍ നശിപ്പിച്ച ഡോക്ടര്‍ക്കെതിരായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ ട്രംപ് ഭരണകൂടം. 2023 ജോ ബൈഡന്‍ പ്രസിഡന്റായിരുന്ന  കാലത്ത് ചുമത്തിയ കേസുകള്‍ പിന്‍വലിക്കനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.

യൂട്ടായിലെ സര്‍ജന്‍ ഡോ. മൈക്കിള്‍ കിര്‍ക്ക് മൂര്‍ ജൂണിയറിനെതിരേയുള്ള നടപടിയാണ് പിന്‍വലിക്കുക.28,000 ഡോളറിന്റെ കോവിഡ്  വാക്സിനുകള്‍ നശിപ്പിച്ചതായും കുത്തിവയ്പ് എടുക്കാത്ത 1,900 പേര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഡോക്ടര്‍ക്കു മേല്‍ ചുമത്തിയിരുന്നത്. കുറ്റങ്ങള്‍ തെളിഞ്ഞാല്‍ 35 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമായിരുന്നു.

യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയാണ് ഡോക്ടര്‍ക്കെതിരായ കേസുകള്‍ റദ്ദാ ക്കാന്‍ ഉത്തരവിട്ടത്. വാക്സിന്‍ എടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജനങ്ങള്‍ ക്ക് അധികാരം നല്കുകയാണ് ഡോക്ടര്‍ ചെയ്തതെന്നും മുന്‍ സര്‍ക്കാര്‍ ഇതു ജനങ്ങള്‍ക്കു നിഷേധിച്ചിരുന്നുവെന്നും പാം ബോണ്ടി വ്യക്തമാക്കി.

Decision to drop cases against doctor who destroyed Covid vaccines in US

Share Email
LATEST
More Articles
Top