വത്തിക്കാൻ സിറ്റി: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നാമത്തിലുള്ള വത്തിക്കാനിലെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബെനഡിക്ട് പാപ്പയുടെ ജന്മശതാബ്ദി ആചരണ കമ്മിറ്റിയുടെ അംഗമായി വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലും ബൈബിൾ പ്രൊഫസറായ റവ. ഡോ. തോമസ് വടക്കേൽ നിയമിതനായി. സിബിസിഐയുടെയും കെസിബിസിയുടെയും ഡോക്ട്രൈനൽ ഓഫീസ് സെക്രട്ടറിയായും ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദൈവശാസ്ത്ര പാരമ്പര്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ രൂപീകരിച്ച ഫൗണ്ടേഷൻ, 2027 ഏപ്രിൽ 16-ന് നടത്തുന്ന അദ്ദേഹത്തിന്റെ ജന്മശതാബ്ദിയുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ഏകോപിപ്പിക്കാനും ക്രമീകരിക്കാനുമായിട്ടാണ് അന്താരാഷ്ട്ര കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
Dr. Thomas Vadakkekal Appointed to Pope Benedict XVI’s Birth Centenary Celebration Committee