ഹ്യൂസ്റ്റണില്‍ സംഘര്‍ഷത്തിനിടെ ഡ്രൈവര്‍ വാഹനം ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി: അഞ്ച് പേര്‍ക്ക് പരിക്ക്

ഹ്യൂസ്റ്റണില്‍ സംഘര്‍ഷത്തിനിടെ ഡ്രൈവര്‍ വാഹനം ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി: അഞ്ച് പേര്‍ക്ക് പരിക്ക്

പി പി ചെറിയാന്‍

ഹ്യൂസ്റ്റണ്‍: അപ്ടൗണിന് സമീപം നടന്നസംഘര്‍ഷത്തിനിടെ ഡ്രൈവര്‍ വാഹനം ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ ഫൗണ്ടന്‍ വ്യൂ ഡ്രൈവിന് സമീപമുള്ള റിച്ച്മണ്ട് അവന്യൂവിലെ പാര്‍ക്കിംഗ് സ്ഥലത്താണ് സംഭവം.

പോലീസ് പറയുന്നതനുസരിച്ച്, ഇരുകൂട്ടര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ഇതിനിടെ ഒരു വാഹനത്തിന്റെ ഡ്രൈവര്‍ തന്റെ വാഹനം അതിവേഗം ഓടിച്ച് ആള്‍ക്കൂട്ടത്തിനിടയിലേക്ക് കയറ്റി. ഇതില്‍അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സമീപത്തെ സ്ഥാപനങ്ങളില്‍ നിന്നുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ വീഡിയോകളും ഹ്യൂസ്റ്റണ്‍ പോലീസ് വകുപ്പ് പരിശോധിന ആരംഭിച്ചു. സംശയമുള്ള വാഹനത്തെക്കുറിച്ച് ് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നു ഹ്യൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ലെഫ്റ്റനന്റ് അലി പറഞ്ഞു.

Driver plows vehicle into crowd during Houston riots: Five injured

Share Email
Top