ഇന്ത്യൻ വംശജൻ സാബിഹ് ഖാൻ ആപ്പിളിന്റെ ഓപ്പറേഷൻസ് ചുമതലയിലേക്ക്;മൂന്ന് പതിറ്റാണ്ടിന്റെ സേവനത്തിന് അംഗീകാരം

ഇന്ത്യൻ വംശജൻ സാബിഹ് ഖാൻ ആപ്പിളിന്റെ ഓപ്പറേഷൻസ് ചുമതലയിലേക്ക്;മൂന്ന് പതിറ്റാണ്ടിന്റെ സേവനത്തിന് അംഗീകാരം

ആപ്പിളിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (COO) ഇന്ത്യൻ വംശജൻ സാബിഹ് ഖാൻ നിയമിതനായി. നിലവിൽ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റായുള്ള സാബിഹ് ഖാൻ, ഈ മാസം അവസാനം വിരമിക്കുന്ന ജെഫ് വില്യംസിന്റെ സ്ഥാനത്തേക്കാണ് ഉയരുന്നത്.

ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സാബിഹ് ഖാന്റെ ജനനം (1966). പിന്നീട് സിംഗപ്പൂരിലേക്ക് കുടിയേറിയ അദ്ദേഹം ടഫ്റ്റ്‌സ് യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രത്തിലും മെക്കാനിക്കൽ എഞ്ചിനിയറിങ്ങിലും ബിരുദം നേടി. തുടർന്ന് റെൻസീലർ പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ പിജി പൂർത്തിയാക്കി.

ജിഇ പ്ലാസ്റ്റിക്‌സിലായിരുന്നു സാബിഹ് ഖാന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം. 1995-ൽ ആപ്പിളിൽ ചേർന്ന അദ്ദേഹം കമ്പനിയുമായി മൂന്നുദശാബ്ദക്കാലം ചേർന്ന് പ്രവർത്തിച്ചു. ആഗോള വിതരണ ശൃംഖലയുടെയും ഉൽപ്പന്ന ഗുണനിലവാരത്തിന്റെയും കാര്യക്ഷമത ഉറപ്പാക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

2019-ൽ ഓപ്പറേഷൻസ് വിഭാഗത്തിന്റെ സീനിയർ വൈസ് പ്രസിഡന്റായി നിയമിക്കപ്പെട്ട സാബിഹ്, ആപ്പിളിന്റെ നിർമാണം, ലോജിസ്റ്റിക്സ്, സംഭരണം, ആസൂത്രണം എന്നീ മേഖലകൾ വിജയകരമായി കൈകാര്യം ചെയ്തു. കമ്പനിയുടെ കാർബൺ വിസർജനം 60% വരെ കുറയ്ക്കുന്നതിൽ നൽകിയ സംഭാവനയ്ക്കായി ടിം കുക്കിന്റെ പ്രശംസയും അദ്ദേഹം നേടി.

Expert in mechanical engineering and economics; 30 years of service; Sabih Khan appointed as Apple’s COO

Share Email
Top