ലോസ് ഏഞ്ചല്‍സ് : വെള്ളിയാഴ്ച ലോസ് ഏഞ്ചല്‍സ് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് പരിശീലന കേന്ദ്രത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് ഡെപ്യൂട്ടികള്‍ കൊല്ലപ്പെട്ടു. 2017 ല്‍ ആരംഭിച്ച ഈസ്റ്റ് ലോസ്ഏഞ്ചല്‍സിലെ ബിസ്‌കൈലസ് സെന്റര്‍ പരിശീലന അക്കാദമിയില്‍ രാവിലെ 7:30 ഓടെയാണ് സ്ഫോടനം നടന്നത്.
സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടത്തുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നും വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ഷെരീഫ് റോബര്‍ട്ട് ലൂണ അറിയിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മൂന്ന് ഡെപ്യൂട്ടികളില്‍ രണ്ട് പേരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തില്‍ മറ്റ് വകുപ്പുകളിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ലൂണ പറഞ്ഞു.
ഷെരീഫ് വകുപ്പിലെ ഉന്നത വിഭാഗമായ ആർസൻ എക്സ്പ്ലോസീവ് ഡിറ്റൈലിലെ ഉദ്യോഗസ്ഥർ രാവിലെ 7:30 ഓടെ പരിശീലന കേന്ദ്രത്തിന്റെ പാർക്കിംഗ് ലോട്ടിൽ വെച്ച് സ്ഫോടക വസ്തുക്കൾ മാറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. വ്യാഴാഴ്ച സാന്താ മോണിക്കയിൽ നിന്ന് കണ്ടെത്തിയ സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് നിയമ നിർവ്വഹണ വൃത്തങ്ങൾ പറഞ്ഞു.
Explosion at Los Angeles Sheriff’s Department training center Three deputies killed