ബീജിംഗ്: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ ചൈനയിലെത്തി. ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ചെംഗുമായി കൂടിക്കാഴ്ച്ച നടത്തി. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ് സി ഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായെത്തിയതായിരുന്നു ജയ്ശങ്കര്‍.
ആഗോള തലത്തില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണാകുന്ന സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തുറന്ന ചര്‍ച്ച അനിവാര്യമായതായി വിദേശകാര്യ മന്ത്രി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കഴിഞ്ഞ ഒക്ടോബറില്‍നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം, ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം സ്ഥിരമായി മെച്ചപ്പെട്ടുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ അധ്യക്ഷത്വത്തിലുള്ള എസ് സി ഒ സമ്മേളനത്തിന് ഇന്ത്യ പൂര്‍ണ പിന്തുണ നല്‍കുന്നു. .ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ട് 75-ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിച്ചതായി ജയ്ശങ്കര്‍ ഓര്‍മ്മിപ്പിച്ചു.
കൈലാസ്-മാന്‍സരോവര്‍ യാത്ര വീണ്ടും ആരംഭിച്ചതിന് ഇന്ത്യയില്‍ നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഉഭയകക്ഷി ബന്ധം ദൃഡമാകുന്നത് മികവിന് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
External Affairs Minister in China: Open dialogue between the two countries is needed, says Jaishankar