പി പി ചെറിയാന്‍
കാമറില്ലോ (കാലിഫോര്‍ണിയ) : കാമറില്ലോയ്ക്ക് സമീപം ഇമിഗ്രേഷന്‍ റെയ്ഡിനിടെ പരിക്കേറ്റ ഒരു കര്‍ഷകത്തൊഴിലാളിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാമെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ജെയിം അലാനിസ് ഗാര്‍സിയ എന്നയാളാണ് റെയ്ഡിനിടെ പരിക്കേറ്റ് വെഞ്ചുറ കൗണ്ടി മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലുള്ളത്. തൊഴിലാളി മരിച്ചുവെന്ന് യുണൈറ്റഡ് ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചെങ്കിലും ഗാര്‍സിയയുടെ നില ഗുരുതരമായി തുടരുന്നുവെന്നു കുടുംബം അറിയിച്ചു.
ഫെഡറല്‍ ഏജന്റുമാര്‍ നടത്തിയ ഇമിഗ്രേഷന്‍ റെയ്ഡിനിടെ ചില കര്‍ഷകത്തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി യൂണിയന്‍ അറിയിച്ചു. യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നും യൂണിയന്‍ പറഞ്ഞിരുന്നു.
റെയ്ഡിനിടെ ഫെഡറല്‍ ഏജന്റുമാരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗാര്‍സിയ ഒരു കെട്ടിടത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗം ഐവിറ്റ്നസ് ന്യൂസിനോട് പറഞ്ഞു. കഴുത്തിനും തലയോട്ടിക്കും പൊട്ടലോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Farm worker injured during immigration raid in critical condition