മൗണ്ട് ഒലീവ് (ന്യൂജേഴ്‌സി): മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിലെ പെരുന്നാൾ ആഘോഷവും മുൻവർഷങ്ങളിലെ ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങും ഭക്തിനിർഭരമായി നടന്നു.
ജൂലൈ 2 ബുധനാഴ്ച കോലഞ്ചേരിയിൽ നിന്നുള്ള ഫാ. ഗീവർഗീസ് വള്ളിക്കാട്ടിലും, ജൂലൈ 3 വ്യാഴാഴ്ച ഡിട്രോയിറ്റിൽ നിന്നുള്ള ഡീക്കൻ യെൻ തോമസും കൺവെൻഷൻ പ്രസംഗങ്ങൾ നടത്തി. വെള്ളിയാഴ്ച ഫിലഡൽഫിയയിൽ നിന്നുള്ള ഫാ. ഗീവർഗീസ് ജോൺ പെരുന്നാൾ സന്ദേശം നൽകി. തുടർന്ന് റാസ, ക്രിസ്ത്യൻ മ്യൂസിക്കൽ കൺസേർട്ട്, കരിമരുന്ന് പ്രയോഗം, തട്ടുകട എന്നിവയും ക്രമീകരിച്ചിരുന്നു.
ശനിയാഴ്ച രാവിലെ ബാൾട്ടിമോർ സെന്റ് തോമസ് ഇടവക വികാരി ഫാ. ടോബിൻ പി. മാത്യുവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. അതിനുശേഷം മൗണ്ട് ഒലീവ് ഇടവക ആരംഭിച്ചതിന് ശേഷമുള്ള മുൻ ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങും നടന്നു. മുൻ കൈക്കാരന്മാരായിരുന്ന ഫിലിപ്പ് തങ്കച്ചൻ, തോമസ് കുട്ടി ഡാനിയൽ, സുനോജ് തമ്പി, റിനു ചെറിയാൻ, മുൻ സെക്രട്ടറിമാരായിരുന്ന ജോർജ് തുമ്പയിൽ, ഡോ. ജോളി കുരുവിള, നിതിൻ ഏബ്രഹാം എന്നിവരുടെ സ്തുത്യർഹമായ സേവനങ്ങളെ മാനിച്ച് വികാരി ഫാ. ഷിബു ഡാനിയൽ മൊമെന്റോ നൽകി ആദരിച്ചു. വികാരി ഫാ. ഷിബു ഡാനിയേലിനുള്ള മൊമെന്റോ കൈക്കാരൻ റോഷിൻ ജോർജും സെക്രട്ടറി ജോർജ് തുമ്പയിലും സന്നിഹിതനായിരുന്ന ഫാ. ടോബിൻ പി. മാത്യുവും ചേർന്ന് കൈമാറി.
പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നേർച്ചവിളമ്പും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. തോമസ്കുട്ടി ഡാനിയൽ/റോസ്ലിൻ ഡാനിയൽ, റിനു/ബിന്ദു ചെറിയാൻ, ചെറിയാൻ ജൂബിലി/ഡോ. ജോഡി തോമസ്, മാത്യു സി. മാത്യു/മോളി മാത്യു, ഫിലിപ്പ്/സൂസൻ ജോസഫ് എന്നിവരായിരുന്നു പെരുന്നാൾ പേട്രൺമാർ.





Feast and honoring of former office bearers at Mount Olive St. Thomas Orthodox Church