പുത്രജയ (മലേഷ്യ) : കംബോഡിയയും തായ്ലാൻഡും തമ്മിലുള്ള സംഘർഷം അവസാനിച്ചു. അഞ്ചുദിവസമായി തുടരുന്ന സംഘർഷം അവസാനിപ്പിച്ചത് മലേഷ്യയിലെ പുത്ര ജയയിൽ നടന്ന ചർച്ചയിലാണ്. ഇതോടെ അർദ്ധരാത്രി മുതൽ വെടി നിർത്തൽ പ്രാബല്യത്തിൽ വന്നു.. ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 35 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ പാലായനം ചെയ്യുകയും ചെയ്തിരുന്നു.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വെടി നിർത്തൽ നടപ്പായത്.കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും തായ്ലൻഡ് ആക്‌ടിoഗ് പ്രധാനമന്ത്രി ഫുംതാം വെച്ചയാചിയും ചർച്ചകളിൽ പങ്കാളികളായി.
ചർച്ച വിജയിച്ചതിന് പിന്നാലെ ഇരുവരും സംയുക്തമായി പത്രസമ്മേളനവും നടത്തി ഇരു രാജ്യങ്ങളും സമാധാനത്തിനായി ആഗ്രഹിക്കുന്നതായും കൂട്ടിച്ചേർത്തു. സംഘർഷം ഒഴിവാക്കാനായി പരിശ്രമിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്നം ചൈനീസ് സർക്കാരിനും ഇരുവരും നന്ദി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം തുടർന്നാൽ വ്യാപാര കരാറിൽ ഉണ്ടാവില്ലെന്ന് ട്രംപിന്റെ ശക്തമായ നിലപാടിന് പിന്നാലെയാണ് സംഘർഷത്തിന് അയവ് വരികയും വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തത്.
Five-day Thailand-Cambodia conflict ends, ceasefire in effect