റിയാദ്: സൗദി അറേബ്യയിലെ റിയാദിലും ജിദ്ദയിലും വിദേശികള്‍ക്ക് ഭൂമി വാങ്ങാവുന്ന തരത്തില്‍ ഭൂ നിയമത്തില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി സൗദി ഭരണകൂടം. 2026 ജനുവരി മുതല്‍ സൗദിയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ വിദേശികള്‍ക്ക് ഭൂമി വാങ്ങുന്നതിനായുള്ള ഇളവ് അനുവദിച്ചുകൊണ്ടുള്ള ഭൂ ഭേതഗതിക്ക് സൗദി ഭരണകൂടം അംഗീകാരം നല്കി.
ഈ രണ്ടു നഗരങ്ങളിലേയും ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്‌റ്റേറ്റായിരിക്കും വിദേശികള്‍ക്കു ഭൂമി വാങ്ങാനുള്ള പ്രത്യേക മേഖലകള്‍ തീരുമാനിക്കുക. ഇവര്‍ നിശ്ചയിക്കുന്ന മേഖലകളില്‍ നിബന്ധനയോടെ കെട്ടിടങ്ങളും ഭൂമിയും വാങ്ങാന്‍ കഴിയും. റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ വികസനം ലക്ഷ്യമാക്കിയാണ് ഇത്തരമൊരു തീരുമാനമെന്നു സൗദി ഭവനകാര്യ മന്ത്രി മാജിദ് അല്‍ഹുസൈല്‍ വ്യക്തമാക്കി.
റിയല്‍ എസ്‌റ്റേറ്റ് കമ്പനികളില്‍ നിന്നും രാജ്യത്തേയ്ക്ക് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ടാണ് സൗദി ഭരണകൂടം ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. വിദേശികള്‍ക്ക് ഭൂമി വാങ്ങാന്‍ കഴിയുന്ന കാര്യങ്ങള്‍ വിശദീകരിച്ച് ഉടന്‍ വിജ്ഞാപനം ഇറക്കുമെന്നും ഭവനകാര്യ മന്ത്രി വ്യക്തമാക്കി.
ഇതില്‍ ഉടമസ്ഥാവകാശത്തിനുള്ള നടപടിക്രമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വിശദാംശങ്ങള്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തും.
Foreigners can buy land in Jeddah and Riyadh: Saudi Arabia makes major changes to land law