തിരുവനന്തപുരം: ഐ.എസ്.ആർ.ഓ. ചാരവൃത്തിക്കേസ്, മണിച്ചൻ കേസ് ഉൾപ്പെടെ നിരവധി കേസന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയ മുൻ എസ്.പി. കെ.കെ. ജോഷ്വ (72) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഐ.എസ്.ആർ.ഓ. ചാരവൃത്തി ഗൂഢാലോചന കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന ജോഷ്വ വിചാരണ നടപടികൾ നേരിടുന്നതിനിടെയാണ് മരണം. മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് ചുനക്കര സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ സംസ്കരിക്കും.
ഭാര്യ: അന്നമ്മ തോമസ്. മക്കൾ: റോഷൻ ഉമ്മൻ ജോഷ്വ, രഞ്ജിത്ത് തോമസ് ജോഷ്വ. മരുമക്കൾ: ആരതി, എം.എസ്. ഷെറിൻ.
Former SP KK Joshua passes away