ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ ഒരു പാര്‍ക്കിംഗ് ഗാരേജിലുണ്ടായ തര്‍ക്കത്തിനിടെ മുന്‍ ടെക്‌സസ് സതേണ്‍ യൂണിവേഴ്‌സിറ്റി (ടിഎസ് യു) ഫുട്‌ബോള്‍ കളിക്കാരന്‍ വെടിയേറ്റ് മരിച്ചു. ടെക്‌സസ് സതേണ്‍ യൂണിവേഴ്‌സിറ്റി താരമായിരുന്ന ടൈലര്‍ മാര്‍ട്ടിനെസ് (24) ആണ് കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങളാണ് മരണവാര്‍ത്ത പുറത്തുവിട്ടത്
വെള്ളിയാഴ്ച രാത്രി കാല്‍ഹൗണിലെ സൗത്ത് മക്ഗ്രിഗര്‍ വേയിലുള്ള മാക് 4460 അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് മാര്‍ട്ടിനെസിന് വെടിയേറ്റത്. ഐസക് റോബിന്‍സനാണ് വെടി വെച്ച് കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. മാര്‍ട്ടിനെസും റോബിന്‍സണും ഒരേ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നത്.
ടിഎസ് യു വിനു വേണ്ടി മാര്‍ട്ടിനെസ് 2023-ല്‍ അവസാനമായി നാല് സീസണുകള്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ അദ്ദേഹം പ്രതിരോധ ടാക്കിളായി സേവനമനുഷ്ഠിച്ചു. ടിഎസ്‌യുവില്‍ ചേരുന്നതിന് മുന്‍പ് മാര്‍ട്ടിനെസ് ഹംബിള്‍ ഹൈസ്‌കൂളിനായും കളിച്ചിട്ടുണ്ട്.
Former Texas Southern University star shot dead in Houston