വാഗമൺ വഴിക്കടവിൽ ചാർജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലുവയസ്സുകാരൻ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്

വാഗമൺ വഴിക്കടവിൽ ചാർജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലുവയസ്സുകാരൻ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്

കോട്ടയം: വാഗമൺ വഴിക്കടവിൽ ചാർജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലുവയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം, ശാസ്താ ലൈൻ, ശാന്തിവില്ല നാഗമ്മൽ വീട്ടിൽ അയാൻനാഥ് (4) ആണ് മരിച്ചത്. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്‌നിക്ക് അധ്യാപികയായ ആര്യ മോഹന്റെയും മകനാണ് അയാൻനാഥ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആര്യയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പാലായിലാണ് ആര്യയും മകനും താമസിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. അവധിക്ക് നാട്ടിലെത്തിയ ശബരിനാഥിനൊപ്പം കുടുംബസമേതം വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. കാർ ചാർജ് ചെയ്യാനായി നിർത്തിയിട്ട ശേഷം ചാർജിങ് സ്റ്റേഷന്റെ മറ്റൊരു ഭാഗത്ത് കസേരയിൽ ഇരിക്കുകയായിരുന്നു ആര്യയും അയാൻനാഥും. ഇതിനിടെ ചാർജ് ചെയ്യാനെത്തിയ മറ്റൊരു കാർ നിയന്ത്രണം വിട്ട് ഇവരുടെ മേൽ ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അയാൻനാഥിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ കാർ ഈരാറ്റുപേട്ട സ്വദേശിയുടേതാണെന്നാണ് പ്രാഥമിക വിവരം.

Four-Year-Old Dies After Car Crashes into Charging Station in Vagamon, Mother Seriously Injured

Share Email
LATEST
Top