വിദ്യാർത്ഥികൾക്ക് ഗൂഗിളിന്റെ സൗജന്യ ജെമിനി എ.ഐ പ്രോ സബ്സ്ക്രിപ്ഷൻ; അക്കാദമിക് പിന്തുണ ലക്ഷ്യമിട്ട് പദ്ധതി

വിദ്യാർത്ഥികൾക്ക് ഗൂഗിളിന്റെ സൗജന്യ ജെമിനി എ.ഐ പ്രോ സബ്സ്ക്രിപ്ഷൻ; അക്കാദമിക് പിന്തുണ ലക്ഷ്യമിട്ട് പദ്ധതി

വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ഉൽപ്പാദനക്ഷമത കൈവരിക്കാൻ സഹായിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയിലെ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഗൂഗിൾ ജെമിനി എ.ഐ പ്രോയുടെ ഒരു വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ നൽകുകയാണ്. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഈ ഓഫർ ലഭ്യമാണ്.

ഗൂഗിളിന്റെ ഏറ്റവും പുതിയ Gemini 2.5 Pro മോഡലിലാണ് ഈ സേവനം ലഭ്യമാകുന്നത്. ഗൃഹപാഠം, പരീക്ഷാ ഒരുക്കം, എഴുത്ത് പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ പരിധിയില്ലാത്ത സഹായം വിദ്യാർത്ഥികൾക്ക് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

സൗജന്യ പ്ലാനിൽ ഉൾപ്പെടുന്ന മറ്റ് പ്രധാന ഘടകങ്ങൾ:

2TB ക്ലൗഡ് സ്റ്റോറേജ്-ഗൂഗ്ൾ ഡ്രൈവ്, ജിമെയിൽ, ഫോട്ടോസ് എന്നിവയിലുടനീളം ഉപയോഗിക്കാം

Gemini Live-തത്സമയ സംവാദങ്ങൾക്കായി

Veo 3-ടെക്സ്റ്റിലെയും ചിത്രങ്ങളിലെയും അടിസ്ഥാനത്തിൽ വിഡിയോ സൃഷ്ടിക്കാൻ സഹായകമാകും.

Google Workspace ആപ്പുകളുമായുള്ള സംയോജനം-ഇ-മെയിൽ, ഡോക്സ്, ഷീറ്റ്സ് തുടങ്ങിയവയിൽ സഹായം

വിദ്യാർത്ഥികൾക്ക് ഈ ഓഫർ 2025 സെപ്റ്റംബർ 15നകം ഔദ്യോഗിക ഗൂഗിൾ പേജിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭ്യമായിരിക്കും.

എ.ഐ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് പഠിക്കാനും, കണ്ടെത്തലുകൾ നടത്താനും,കൂടുതൽ സഹായം നൽകുകയാണ് ലക്ഷ്യം. ഭാരതത്തിലെ 75% ഉപയോക്താക്കൾ പഠന ആവശ്യങ്ങൾക്ക് എ.ഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും, Gemini ഉപയോഗിക്കുന്നത് 95% വിദ്യാർത്ഥികളാണെന്നും ഗവേഷണങ്ങൾ പറയുന്നു.

സങ്കീർണ്ണമായ ആശയങ്ങൾ മനസ്സിലാക്കൽ, അഭിമുഖ തയ്യാറെടുപ്പ്, സൃഷ്ടിപരമായ ചിന്തകൾ വികസിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി Gemini വിവിധ കോളേജുകളിലും വിദ്യാർത്ഥികളിലുമിടയിൽ പ്രചാരമേറിയതായി ഗൂഗിൾ പറയുന്നു.

Free Gemini AI Pro Subscription for Students from Google; Initiative Aims to Support Academic Growth

Share Email
Top