ലണ്ടൻ: വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം പോളണ്ടിന്റെ എട്ടാം സീഡ് ഇഗ സ്വിയാടെക്കിന്. ശനിയാഴ്ച നടന്ന ഫൈനലിൽ അമേരിക്കയുടെ 13-ാം സീഡ് അമാൻഡ അനിസിമോവയെ കീഴടക്കിയാണ് സ്വിയാടെക് കന്നി വിംബിൾഡൺ കിരീടം സ്വന്തമാക്കിയത്. തികച്ചും ആധികാരികമായി 6-0, 6-0 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പോളണ്ട് താരത്തിന്റെ ജയം.
സെമിയിൽ ബെലറൂസിന്റെ ലോക ഒന്നാം നമ്പർ താരം ആര്യാന സബലേങ്കയെ അട്ടിമറിച്ചെത്തിയ അനിസിമോവയ്ക്ക് ഫൈനലിൽ സ്വിയാടെക്കിനു മുന്നിൽ ഒന്നും ചെയ്യാനായില്ല. ഒരു ഗെയിം പോലും നേടാനാകാതെയായിരുന്നു താരത്തിന്റെ തോൽവി. ഇഗ സ്വിയാടെക്കിന്റെ ആറാം ഗ്രാൻഡ്സ്ലാം നേട്ടമാണിത്.
Iga Swiatek wins Wimbledon title without dropping a single game