ബര്‍ലിന്‍: അഫ്ഗാനിസ്ഥാന്‍, ഇറാന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും അഭയാര്‍ഥികളായെത്തിയവരിലെ കുറ്റവാളികളെ നാടുകടത്തി ജര്‍മനി. അഫ്ഗാനില്‍ നിന്നുമെത്തിയവരിലെ 81 പേരെ ഇത്തരം കാരണത്താല്‍ കഴിഞ്ഞ ദിവസം കാബൂളിലേക്ക് കയറ്റിവിട്ടു. ഇതിനു പിന്നാലെ ഇറാക്കി അഭയാര്‍ഥികളെയും പ്രത്യേക വിമാനത്തില്‍ നാടുകടത്തി.
വെള്ളിയാഴ്ച രാവിലെ നാടുകടത്തിയ അ ഫ്ഗാന്‍ പൗരന്മാരെല്ലാവരും പുരുഷന്മാരാണ്. ഖത്തറിന്റെ സഹായത്തോടെയാണു നാടുകടത്തല്‍ നടപടിയെന്നും ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ഇക്കാര്യം തീരുമാനിച്ചതെന്നും ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി ബന്ധമുണ്ടെന്നു പറഞ്ഞ അദ്ദേഹം ഇതില്‍ കൂടുതല്‍ വിശദീകരണം നല്‍കിയില്ല. പത്തു മാസം മുമ്പും ജര്‍മനി അഫ്ഗാന്‍ അഭയാര്‍ഥികളെ നാടുകടത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ 816 ഇറാക്കി അഭയാര്‍ഥികളെയാണു നാടുകടത്തിയതെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രാലയം വ്യകതമാക്കി. വരും ദിവസങ്ങളില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് കുറ്റവാളികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ജര്‍മന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
.
Germany deported criminals among the refugees, sending back those who came from Afghanistan and Iran.