തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങളും ചുമതലകളും പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയതിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗം പാഠപുസ്തകത്തിലെ ‘ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം” എന്ന അധ്യായത്തിലാണ് ഗവർണറുടെ അധികാരങ്ങളും ചുമതലകളും ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ അധ്യായത്തിൽ അടിയന്തരാവസ്ഥ, ഇലക്ടറർ ബോണ്ട് എന്നിവയും പ്രതിബാധിക്കുന്നു..
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം കമ്മിറ്റി യോഗം രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ രണ്ടാം ഭാഗം പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകി.
ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ശേഖരിക്കുവാനും ജില്ലാ സംസ്ഥാനതലങ്ങളിൽ ശിൽപശാലകൾ നടത്തി പാഠപുസ്തക രചന ആരംഭിക്കുവാനും കരിക്കുലം കമ്മിറ്റി അനുമതി നൽകി.
governer-powers-and-function-added-to-kerala-school-text-book