കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ജയിലില്‍ നിന്നും മാറ്റാന്‍ തീരുമാനം. ഇന്നലെ കണ്ണൂര്‍ ജയിലില്‍ നിന്നും ചാടി രക്ഷപെടാന്‍ ശ്രമിച്ച ഗോവിന്ദച്ചാമിയെ പിടികൂടിയതിനു പിന്നാലെയാണ് കണ്ണൂര്‍ ജയിലില്‍ നിന്നും മാറ്റാന്‍ തീരുമാനമെടുത്തത്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള വിയ്യൂര്‍ ജയിലിലേക്കാവും ഗോവിന്ദച്ചാമിയെ മാറ്റുക.
ഇതിനിടെ ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ ജയിലില്‍ സംഭവിച്ചത ഗുരുതര സുരക്ഷാ വീഴ്ച്ചയെന്നു കണ്ടെത്തി. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്നാണ് ഗാര്‍ഡ് ഓഫീസര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്.
മതിലിലെ തുണി കണ്ടശേഷം മാത്രമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതന്നെ കാര്യം വ്യക്തമായത്.ഗാര്‍ഡ് ഓഫീസര്‍ക്ക് നല്കിയ ആദ്യ റിപ്പോര്‍ട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്.
Govindachamy to be transferred to Viyyur Central Jail