തിരുവനന്തപുരം: വധശിക്ഷയ്ക്ക് കഴിയുന്ന ഗോവിന്ദച്ചാമി ജയില്‍ ചാടിയത് ഒന്നരമാസത്തെ ആസൂത്രണത്തിനു ശേഷം. പിടിയിലായതിനു പിന്നാലെ പോലീസ് ചോദ്യം ചെയ്യലിലാണ് ഗോവിന്ദച്ചാമി ഇക്കാര്യം വ്യക്തമാക്കിയത്.
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ഇന്നലെ രാത്രിയാണ് ജയിലില്‍ നിന്നും രക്ഷപെട്ടത്. ഇന്നു പുലര്‍ച്ചെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ജയില്‍ ചാടിയശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു ലക്ഷ്യം. ജയില്‍ ചാടാനായി സെല്ലിലെ ഇരുമ്പ് മുറിക്കാന്‍ ഒന്നര മാസത്തോളം സമയമെടുത്തുവെന്ന് പ്രതി സമ്മതിച്ചു. മുറിച്ചതിന്റെ പാടുകള്‍ പുറത്തുനിന്ന് കാണാതിരിക്കാന്‍ തുണി കൊണ്ട് കെട്ടിവെച്ചതായും ഇയാള്‍ മൊഴി നല്‍കി.
ജയിലിന്റെ മതില്‍ ചാടുന്നതിനായി പാല്‍പ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും പ്രതി വെളിപ്പെടുത്തി.
ജയിലില്‍ നിന്നും രക്ഷപെട്ടശേഷം കവര്‍ച്ച നടത്തി തമിഴ്‌നാട്ടിലേക്ക് പോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ജയില്‍ ചാടിയ ശേഷം റെയില്‍വേ സ്‌റ്റേഷന്‍ എവിടെയന്നു അറിയാത്തതിനാലാണ് ഇവിടെ തന്നെ കെട്ടിട വളിപ്പിലെ പൊന്തക്കാട്ടില്‍ ഒളിച്ചിരുന്നത്.
എന്നാല്‍ ഗോവിന്ദച്ചാമിക്ക് ഇത്തരത്തിലൊരു നീക്കം നടത്താന്‍ പുറത്തുനിന്നും ആരുടെ സഹായമാണ് ലഭിച്ചതെന്നതിലും അന്വേഷണം നടക്കുന്നുണ്ട്. .ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയും പോലീസ് അന്വേഷിക്കുന്നുണ്ട്.
Govindachamy’s jailbreak was planned for a month and a half; revealed during interrogation