കുട്ടികൾ കാണാൻ പാടില്ലാത്ത കണ്ടന്‍റുകൾ, അശ്ലീല ഉള്ളടക്കമുള്ള 25 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

കുട്ടികൾ കാണാൻ പാടില്ലാത്ത കണ്ടന്‍റുകൾ, അശ്ലീല ഉള്ളടക്കമുള്ള 25 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

ഡല്‍ഹി: അശ്ലീല ഉള്ളടക്കമുള്ള 25 ഒടിടി പ്ലാറ്റ്ഫോമുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. ULLU, ALTT, ബിഗ് ഷോട്ട്സ്, desiflix തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് എതിരെയാണ് നടപടി. കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് വിഷയത്തിൽ നടപടി സ്വീകരിച്ചത്.ഐടി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നടപടി എടുത്തത്. ഐടി നിയമത്തിലെ സെക്ഷൻ 67,67എ, 1986 സ്ത്രീകളുടെ അസഭ്യമായ പ്രാതിനിത്യ നിയമത്തിലെ സെക്ഷൻ 4 എന്നിവയുടെ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ALTT, ULLU, Big Shots App, Jalva App, Wow Entertainment, Look Entertainment, Hitprime, Feneo, ShowX, Sol Talkies, Kangan App, Bull App, Adda TV, HotX VIP, Desiflix, Boomex, Navarasa Lite, Gulab App, Fugi, Mojflix, Hulchul App, MoodX, NeonX VIP, Triflicks പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചിരിക്കുന്നത്.
ഈ പ്ലാറ്റ്ഫോമുകൾ ആക്ഷേപകരമായ പരസ്യങ്ങളും അശ്ലീല ഉള്ളടക്കവും പ്രദർശിപ്പിക്കുന്നുണ്ടെന്നാണ് എംഐബിയുടെ കണ്ടെത്തൽ.

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും, കുട്ടികൾ കാണാൻ പാടില്ലാത്തതുമായ കണ്ടെൻ്റുകൾ പ്രദർശിപ്പികുന്നത് ശിക്ഷാർഹമാണെന്ന് കണ്ടത്തിയതിനെ തുടർന്നാണ് സൈറ്റുകൾക്ക് നിരോധിച്ചിരിക്കുന്നതെന്നും എംഐബി അറിയിച്ചു. സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിച്ചതിനെ തുടർന്ന് മലയാളം ഒടിടി ആപ്പ് ആയ യെസ്‌മ ഉൾപ്പെടെ 18 പ്ലാറ്റ്ഫോമുകൾ നേരത്തെ കേന്ദ്രം നിരോധിച്ചിരുന്നു.

Share Email
Top