തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും അതിശക്തമായ കാറ്റും മഴയും. ഇന്ന് ഉച്ചയ്ക്ക് ശേഷം തോരാമഴയാണ് പെയ്തിറങ്ങുന്നത്. ഒഡീഷ തീരത്ത് ഉണ്ടായ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് അതി ശക്തമായ മഴ.ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്.മറ്റു ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും അതിശക്തമായ മഴസാധ്യതയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളിൽ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ തിങ്കളാഴ്ച്ചയോടെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് സൂചന.
heavy-rain-strong-winds-orange-alert-in-nine-districtsAuthorLincy Philips