ചൈനയിൽ കനത്ത മഴ;ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും: അഞ്ചു പേരെ കാണാതായി, 7,000-ലധികം ആളുകളെ ഒഴിപ്പിച്ചു

ചൈനയിൽ കനത്ത മഴ;ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും: അഞ്ചു പേരെ കാണാതായി, 7,000-ലധികം ആളുകളെ ഒഴിപ്പിച്ചു

തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ പർവതപ്രദേശമായ ഷാവോറ്റോങിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് അഞ്ച് പേരെ കാണാതാവുകയും, 7,000-ലധികം ആളുകളെ സുരക്ഷിതമായി ഒഴിപ്പികുകയും ചെയ്തു . ചൊവ്വാഴ്ച രാവിലെ ആരംഭിച്ച കനത്ത മഴ നഗരത്തിലെ വിവിധ ജില്ലകളെ ബാധിച്ചപ്പോൾ, ലുഓബു ടൗൺഷിപ്പിൽ രണ്ട് വീടുകൾ ഒഴുക്കിൽപ്പെട്ട് തകർന്ന് അഞ്ച് പേർക്കായി തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച ഉച്ചവരെയായി പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ അതീവ ശക്തമാക്കിയതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

ആരോഗ്യമേഖലാ ജീവനക്കാർ, ഭൂവൈജ്ഞാനിക വിദഗ്ധർ, തീയണയ്ക്കൽ സംഘം, ദുരന്താശ്വാസ സേന എന്നിവയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.അതേസമയം, ടൈഫൂൺ ഡാനാസ് മൂലം ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ അതിശക്തമായ മഴ തുടരുന്നതിനിടെ, ചൈനയുടെ ജല വിഭവ വകുപ്പ് ജലാശയങ്ങൾക്കായുള്ള ജലപ്രളയ നിയന്ത്രണത്തിനായി നാലാംനില അടിയന്തരപ്രതികരണ പദ്ധതി സജീവമാക്കിയിട്ടുണ്ട്.

ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഗ്വാങ്‌ഡോങിൽ കനത്ത മഴ തുടരുമെന്നും, വടക്കും കിഴക്കും ഭാഗങ്ങളിൽ അതിതീവ്ര മഴയും, ചില നദികളിൽ ജലനിരപ്പ് വലിയ തോതിൽ ഉയരുമെന്നുമാണ് ജല വിഭവ വകുപ്പിന്റെ മുന്നറിയിപ്പ്.

Heavy rains in China; landslides and floods reported: Five missing, over 7,000 people evacuated

Share Email
Top