കേരളത്തിൽ 5 ദിവസം അതിശക്ത മഴ, ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കോട്ടയത്ത്‌ 3 താലൂക്കുകളിലും അവധി

കേരളത്തിൽ 5 ദിവസം അതിശക്ത മഴ, ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കോട്ടയത്ത്‌ 3 താലൂക്കുകളിലും അവധി

തിരുവനന്തപുരം: കേരളത്തിൽ 5 ദിവസം അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത് പ്രകാരം ഇടുക്കി, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയത്തെ 3 താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾക്കടക്കം അവധി ബാധകമാണ്. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലാണ് അവധി. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപനമെന്ന് കളക്ടർമാർ അറിയിച്ചു.

Share Email
Top