ഹമാസുമായി ബന്ദി മോചനം, വെടിനിർത്തൽ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രയേൽ സംഘം ഖത്തറിലേക്ക്. യുഎസ് പ്രസിഡൻ്റ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇസ്രയേൽ നടപടി.
ഇന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ബെന്യാമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഇസ്രയേൽ ഉന്നതതല സംഘത്തിന്റെ ഖത്തർ സന്ദർശനമെന്നതും ശ്രദ്ധേയം. ട്രംപ് ജനുവരിയിൽ അധികാരത്തിൽ എത്തിയതിനുശേഷം നെതന്യാഹു നടത്തുന്ന മൂന്നാമത്തെ യുഎസ് സന്ദർശനമാണിത്. അതിനിടെ വെടിനിർത്തൽ കരാറിലെത്താൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു മേൽ സമ്മർദം ശക്തമാകുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം വെടിനിർത്തൽ കരാറിൽ എത്തുന്നതിനു വ്യക്തമായ നിർദ്ദേശങ്ങളുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഹമാസിന്റെ ഭീഷണി ഇല്ലാതാക്കാൻ താൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
യുഎസ് നിർദേശിച്ച വെടിനിർത്തല്‍ നിർദ്ദേശത്തോട് രമ്യമായ രീതിയിലാണ് ഹമാസ് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ, വെടിനിർത്തൽ നിർദേശത്തിൽ ഹമാസ് ആവശ്യപ്പെട്ട മാറ്റങ്ങൾ ഇസ്രയേല്‍ അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചിരിക്കുന്നത്.
High-level Israeli delegation arrives in Qatar for talks with Hamas